വരാന്തയിലെ ഗ്രില്ലിൽ കയറുന്നതിനിടെ ഷോക്കേറ്റു; കണ്ണൂരിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
കണ്ണൂർ: അഞ്ചു വയസുകാരൻ ഷോക്കേറ്റു മരിച്ചു. മട്ടന്നൂർ കോളാരിയിൽ ആണ് സംഭവം. ളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. ഗ്രില്ലിന് മുകളിലേക്ക് കയറുന്നതിനിടെ ഷോട്ടായി കിടന്ന മിനിയേച്ചർ ലൈറ്റിന്റെ വയർ ദേഹത്ത് തട്ടിയാണ് ഷോക്കേറ്റത്.
ഉടൻ തന്നെ ബന്ധുക്കൾ കുട്ടിയെ മട്ടന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കൂത്തുപറമ്പിലെ ആശുപത്രിയിലേക്ക് മാറ്റി.
അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.
ഫോണ്‍ ചെയ്യുന്നതിനിടെ തടവുകാരന്‍ പിടിയില്‍
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരന്റെ കയ്യിൽ നിന്നാണ് ഫോൺ പിടികൂടിയത്.
രണ്ടാഴ്ചക്കിടെ ആറ് മൊബൈൽ ഫോണുകളാണ് ജയിലിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിൽ ഒന്നാം ബ്ലോക്കിലെ തടവുകാരനില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടുകയായിരുന്നു. ഇയാള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞ ദിവസം ജയിലിലെ മതിൽക്കെട്ടിനു പുറത്തുനിന്ന് മൊബൈൽ ഫോണും പുകയില ഉൽപന്നങ്ങളും ജയിലിനുള്ളിലേക്ക് എറിഞ്ഞു നൽകുന്നതിനിടെ യുവാവ് പൊലീസ് പിടിയിലായിരുന്നു. പുതിയതെരു പനങ്കാവ് സ്വദേശിയായ അക്ഷയ് പിടിയിലായത്.
മൊബൈൽ ഫോണും ലഹരിയും എറിഞ്ഞു കൊടുക്കുന്നതിന് 1000 മുതൽ 2000 രൂപ വരെ കൂലി കിട്ടാറുണ്ടെന്ന് ആണ് അക്ഷയ് പൊലീസിന് മൊഴി നല്‍കിയത്.
നിർദേശിക്കുന്നതനുസരിച്ച് ജയിലിനകത്തെ അടയാളങ്ങളിലേക്കാണ് മൊബൈലും ലഹരി മരുന്നുകളും എറിഞ്ഞു നൽകുകയെന്നും യുവാവ് മൊഴി നൽകിയിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് മൊബൈൽ എറിഞ്ഞുനൽകാൻ ശ്രമം; ഒരാൾ പിടിയിൽ, രണ്ടു പേർ ഓടിരക്ഷപ്പെട്ടു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ എറിഞ്ഞുനൽകാൻ ശ്രമിച്ചയാളെ പിടികൂടി പോലീസ്. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടിരക്ഷപ്പെട്ടെന്നാണ് വിവരം.
ജയിൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി മതിലിന് മുകളിലൂടെ എറിഞ്ഞ് നൽകാനാണ് ശ്രമിച്ചത്. വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
മൂന്ന് പേര്‍ ജയിൽ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇവരെ ഉദ്യോഗസ്ഥര്‍ കണ്ടത്. തുടർന്ന് ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു.
ഇവർ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഒരു മൊബൈല്‍ ഫോണും വലിച്ചെറിയുന്നത് ആണ് ഉദ്യോഗസ്ഥര്‍ കണ്ടത്.
പൊലീസുകാരെ കണ്ടതോടെ മൂന്ന് പേരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഓടുന്നതിനിടെ അക്ഷയ് നിലത്തു വീണു.
ജയിലിലെ രാഷ്ട്രീയ തടവുകാര്‍ക്ക് വേണ്ടിയാണ് പുകയില ഉല്‍പ്പന്നങ്ങളും മൊബൈലും കൊണ്ടുവന്നതെന്നാണ് അക്ഷയ് മൊഴി നല്‍കിയത്. അതേസമയം ഓടി രക്ഷപ്പെട്ടവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.