മൂവാറ്റുപുഴ: നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ കാറിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. Five people were injured when a car rammed into the back of a parked timber truck; Accident on Muvatupuzha – Perumbavoor route
മൂവാറ്റുപുഴ പെരുമ്പാവൂർ റൂട്ടിൽ എസ് വളവിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്.
പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ കട്ടപ്പന സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പെരുമ്പാവൂർക്ക് പോവുകയായിരുന്ന കാറിൽ സഞ്ചരിച്ചിരുന്ന വർക്കാണ് പരിക്കേറ്റത്.
എസ് വളവിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ കാറിടിക്കുകയായിരുന്നു പരിക്കേറ്റവരെ ആദ്യം പെഴക്കാപ്പിള്ളി സബയിൻ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി.
തുടർന്നാണ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സ തേടിയത്.