മലപ്പുറം: പൊന്നാനി മാറഞ്ചേരി പുറങ്ങിൽ വീടിനുള്ളിൽ തീപിടിച്ച് അഞ്ചുപേർക്ക് പൊള്ളലേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിനു സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന ഇവരുടെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്.(Five people were injured in a house fire at ponnani; The condition of 3 people is critical)
ഇവരിൽ മണികണ്ഠൻ, റീന, സരസ്വതി എന്നിവരുടെ നില ഗുരുതരമാണ്. ഇവർക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 2 മണിയോടെ ഓടിട്ട വീടിന്റെ ഒരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ച് ഇവരെ പുറത്തെടുക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.