web analytics

അസാധാരണമായ ഏതു സാഹചര്യവും നേരിടാൻ പ്രാപ്തിയുള്ള നമ്മുടെ പോലീസ് സേനയ്ക്ക് എന്താണ് പറ്റിയത് ? ആറു ദിവസത്തിനിടെ  ആത്മഹത്യ ചെയ്തത് അഞ്ച് ഉദ്യോ​ഗസ്ഥർ

തിരുവനന്തപുരം:  ഏതു പ്രതിസന്ധി ഘട്ടത്തിലും തളരാതെയും മനോവീര്യം കൈവിടാതെയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ്, കഠിന ജോലിഭാരവും മേലുദ്യോഗസ്ഥരുടെ ശകാരവും താങ്ങാനാവാതെ ജീവനൊടുക്കുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. Five officers committed suicide in six days

ആറു ദിവസത്തിനിടെ അഞ്ച് ഉദ്യോ​ഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ് ഐ മുട്ടമ്പലം കാച്ചുവേലിക്കുന്ന് പീടിയേക്കൽ കുരുവിള ജോർജ് (45) ആണ് ഏറ്റവുമൊടുവിൽ ആത്മഹത്യ ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ.

ഇന്നലെ കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. പൊലീസുകാരുടെ മാനസിക സമ്മർദ്ദമാണ് ആത്മ​​ഹത്യയിലേക്ക് നയിക്കുന്നതെന്ന് അധികൃതർ നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. 

അസാധാരണമായ ഏതു സാഹചര്യവും നേരിടാൻ പ്രാപ്തിയുള്ള നമ്മുടെ സേനയ്ക്ക് എന്താണ് പറ്റിയത് ? കഠിനമായ ശാരീരിക, മാനസിക പരിശീലനങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് പൊലീസുകാരെ ജനസേവനത്തിനു നിയോഗിക്കുന്നത്. 

അമിത ജോലിഭാരം, മേലുദ്യോഗസ്ഥരുടെ തട്ടിക്കയറൽ, രാഷ്ട്രീയ സമ്മർദങ്ങൾ, കുടുബത്തിനൊപ്പം സമയം ചെലവഴിക്കാനാകാത്തതു മൂലമുള്ള മാനസിക പിരിമുറുക്കം തുടങ്ങി നിരവധി പ്രശ്നങ്ങൾ കാരണമുള്ള സമ്മർദ്ദത്തിൽ സ്വയമൊടുങ്ങുകയാണ് പൊലീസുകാർ.

പ്രശ്‌നങ്ങൾ താങ്ങാനാവാതെ പൊലീസുകാർ ആത്മഹത്യയിൽ അഭയം തേടുന്നത് തടയാനും അവരെ മാനസികമായി ശക്തരാക്കാനും സേനയിൽ പ്രത്യേക പരിശീലന പദ്ധതി ആരംഭിച്ചിരുന്നു. ഇതിനായി ട്രെയിനിംഗ് മൊഡ്യൂളുണ്ടാക്കി. 

മാനസിക സംഘർഷം നേരിടുന്നവരെ സർക്കാർ ചെലവിൽത്തന്നെ തിരുവനന്തപുരം എസ്.എ.പിയിലേക്ക് കൗൺസലിംഗിന് അയയ്ക്കാനും, കൗൺസലിംഗ് ദിവസങ്ങൾ ഡ്യൂട്ടിയായി കണക്കാക്കാനും ഡി.ജി.പി ഉത്തരവിട്ടിരുന്നു. എല്ലാ ജില്ലകളിലും കൗൺസലിംഗ് സെന്ററുകൾ ആരംഭിക്കാനും ശ്രമം തുടങ്ങിയെങ്കിലും ഫലം കണ്ടില്ല.

 മാനസികസമ്മർദ്ദം ലഘൂകരിക്കാൻ യോഗ പരിശീലിക്കണമെന്ന നിർദ്ദേശം പ്രായോഗികമല്ലാതായി. മന്ത്രിയുടെ വാഹനം ഗതാഗതകുരുക്കിൽപ്പെട്ടാലും സസ്പെൻഷൻ കിട്ടുന്ന സ്ഥിതി കൂടിയായപ്പോൾ പൊലീസിന്റെ മനോവീര്യം കുറഞ്ഞു.

പൊലീസുകാരുടെ ആത്മഹത്യകളിൽ ഭൂരിഭാഗവും തൊഴിൽപരമായ കാരണങ്ങളാലല്ലെന്നും, വ്യക്തിപരമായ പ്രശ്നങ്ങളാണ് കൂടുതലെന്നുമാണ് പൊലീസ് തലപ്പത്തെ വിശദീകരണം. അടുത്തിടെയുണ്ടായ  ആത്മഹത്യകൾ പരിശോധിച്ചപ്പോൾ അവയിലേറെയും സാമ്പത്തിക പ്രശ്‌നങ്ങൾ കാരണമായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

കഠിനജോലി ചെയ്യുന്ന പൊലീസുകാരുടെ മാനസിക, കുടുംബ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സൈക്കോളജിസ്റ്റുകൾ അടക്കം വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതിയുണ്ടാക്കാനുള്ള ശുപാർശയും നടപ്പായില്ല. 

വർദ്ധിക്കുന്ന ആത്മഹത്യകളെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നിട്ടില്ല. ഇതിനായി സമിതിയെ നിയോഗിക്കുമെന്ന ഉറപ്പും പാഴ്‌വാക്കായി. 

അമിതമായ ജോലി ഭാരവും മേലുദ്യോഗസ്ഥരിൽനിന്നുള്ള സമ്മർദവും കുടുംബ പ്രശ്നവും എല്ലാം പൊലീസുകാരെ ആത്മഹത്യയിൽ അഭയം തേടാൻ പ്രേരിപ്പിക്കുകയാണ്.

നാല് വർഷത്തിനിടെ ഉണ്ടായത് 75ഓളം ആത്മഹത്യകളാണ് കേരള പൊലീസിൽ മാത്രം നടന്നത്. സമ്മർദങ്ങൾക്കൊടുവിൽ ആത്മഹത്യയിൽ അഭയം തേടുന്നവരുടെ എണ്ണം കൂടുകയാണ്. ഡിവൈഎസ്.പിയും സി.ഐയും എസ്.ഐയും തുടങ്ങി വനിത ഉദ്യോഗസ്ഥർ വരെ ജീവനൊടുക്കിയിട്ടുണ്ട്. 

ജോലിഭാരം, വിശ്രമത്തിന്റെ കുറവ്, ജോലിയിലെ സങ്കീർണത തുടങ്ങിയവയാണ് കാരണമായി പോലീസ് നേതൃത്വം കണ്ടെത്തിയത്. ബോധവൽക്കരണവും യോഗവും കൗൺസിലിങും വിജയം കണ്ടിട്ടില്ല.വിഷാദരോഗത്താലാണ് കൂടുതൽ പേരും ആത്മഹത്യ ചെയ്തത്.

കടുത്ത സമ്മർദ്ദം കാരണം സ്വയം വിരമിക്കലിന് പോലീസുകാർ കൂട്ടത്തോടെ അപേക്ഷ നൽകിയിരിക്കുകയാണ്. 200ലേറെ പോലീസുകാരാണ് കാക്കി അഴിക്കാൻ അനുമതി തേടിയത്.ഇടുക്കി വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെ സിപിഒ ആലപ്പുഴ കൈനകരി സ്വദേശി എ ജി രതീഷിനെ കുമളിയിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

എറണാകുളം ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലെ സി പി ഒ മധു(48), പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടി സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി.സി. അനീഷ്, തൃശൂർ പൊലീസ് അക്കാദമിയിൽ നിലയിൽ കണ്ടെത്തിയ പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്‌ഐ ജിമ്മി ജോർജ് (35) എന്നിവരാണ് അടുത്തിടെ പൊലീസ് സേനയിൽ ജീവനൊടുക്കിയവർ.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

പിഷാരടിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന് താരം; കൊച്ചിയിൽ പെരുന്നാൾ ആഘോഷിച്ച് ആസിഫ്

കൊച്ചി: ജാതിമത രാഷ്ട്രീയ വേർതിരിവുകളില്ലാതെ മനുഷ്യർ ഒരുമിച്ച് നിൽക്കുന്നതാണ് ലോകത്തെ ഏറ്റവും...

കായികതാരങ്ങൾക്ക് സുവർണ്ണാവസരം; ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീറാകാം! അപേക്ഷകൾ ക്ഷണിച്ചു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (സ്‌പോർട്സ്) ആയി രാജ്യത്തെ സേവിക്കാൻ സുവർണ്ണാവസരം....

7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ

7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ ഡൽഹി: റിയൽമി ഇന്ത്യയിൽ...

ഭാര്യ വീട്ടുജോലിക്കാരിയല്ല; പാചകം ചെയ്തില്ലെങ്കിൽ വിവാഹമോചനം നൽകാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹബന്ധങ്ങളിലെ ലിംഗസമത്വത്തെക്കുറിച്ച് വിപ്ലവകരമായ നിരീക്ഷണവുമായി സുപ്രീം കോടതി. വീട്ടുജോലികൾ എന്നത്...

സർക്കാർ വിരുദ്ധ പ്രതിഷേധം: ഇറാനിൽ 19-കാരൻ ഗുസ്തി താരം ഉൾപ്പെടെ 3 പേർക്ക് വധശിക്ഷ

സർക്കാർ വിരുദ്ധ പ്രതിഷേധം: ഇറാനിൽ 19-കാരൻ ഗുസ്തി താരം ഉൾപ്പെടെ 3...

Related Articles

Popular Categories

spot_imgspot_img