111 പവൻ സ്വർണവും വെള്ളിയും ഒരു ആഡംബരക്കാറും നൽകി; വീണ്ടും 2 കോടി വേണം; എൻസിപി നേതാവിന്റെ മരുമകളുടെ മരണത്തിൽ കർണാടക മുൻ മന്ത്രിയുടെ മകൻ അറസ്റ്റിൽ

മുംബൈ ∙ സ്ത്രീധന പീഡനത്തെത്തുടർന്ന് എൻസിപി അജിത് വിഭാഗം മുൻ നേതാവിന്റെ മരുമകൾ പുണെയിൽ ജീവനൊടുക്കിയ സംഭവത്തിൽ കർണാടക മുൻ മന്ത്രിയുടെ മകൻ ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കു സഹായം ചെയ്തതിന്റെ പേരിലാണ് ഇവരെ പിടികൂടിയത്.

എൻസിപി നേതാവായിരുന്ന രാജേന്ദ്ര ഹഗാവാനെ, മകൻ സുശീൽ എന്നിവർക്കാണ് സഹായം ചെയ്തത്. ഇവർ ഒളിവിലായിരുന്ന സമയത്ത് കൊങ്കോളി ടോൾ പ്ലാസയ്ക്കടുത്തു റിസോർട്ടിൽ താമസസൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു.

ഇതിനാണു കോൺഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായ വീർകുമാർ പാട്ടീലിന്റെ മകൻ പ്രിതം പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജേന്ദ്ര ഹഗാവാനെയും സുശീലും പിന്നീട് അറസ്റ്റിലായിരുന്നു.

രാജേന്ദ്ര ഹഗാവാനെയുടെ മരുമകൾ വൈഷ്ണവിയെ (26) മെയ് 16നാണു പുണെയിലെ ബാവ്ധനിൽ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

111 പവൻ സ്വർണവും വെള്ളിയും ഒരു ആഡംബരക്കാറും നൽകി വിവാഹം നടത്തിയിട്ടും, ഭൂമി വാങ്ങാനായി വീണ്ടും 2 കോടി രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന്റെ കുടുംബം വൈഷ്ണവിയെ തുടർച്ചയായി പീഡിപ്പിച്ചിരുന്നെന്നു യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു.

മാതാപിതാക്കൾ നൽകിയ പരാതിയിൽ വൈഷ്ണവിയുടെ ഭർത്താവ് ശശാങ്ക്, ഭർതൃമാതാവ് ലത ഹഗാവാനെ, ഭർതൃസഹോദരി കരിഷ്മ എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വൈഷ്ണവിയുടെ ശരീരത്തിൽ മരണസമയത്ത് 30 മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

പ്രോസിക്യൂഷൻ ഇത് കോടതിയിൽ സമർപ്പിച്ചു. വൈഷ്ണവിയുടെ മരണം കൊലപാതകമാണെന്ന ആരോപണം പല കോണുകളിൽ നിന്നും ഇപ്പോഴും ഉയരുന്നുണ്ട്.

15 മുറിവുകൾ മരണത്തിന്റെ 24 മണിക്കൂറിനുള്ളിൽ സംഭവിച്ചതാണ്. 11 മുറിവുകൾ 5 മുതൽ 7 ദിവസങ്ങൾക്കിടയിലും സംഭവിച്ചു.

മരിക്കുന്നതിനു മുൻപ് യുവതി ക്രൂരമായ പീഡനത്തിനു വിധേയയായിട്ടുണ്ടെന്നാണ് അതു സൂചിപ്പിക്കുന്നതെന്നും ആരോപണമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

‘സൈബർ അപ്പസ്തോലൻ’ ഗോഡ്സ് ഇൻഫ്ലുവൻസർ ഇനി വിശുദ്ധൻ; പ്രഖ്യാപനം നടത്തി ലിയോ പതിനാലാമൻ മാർപാപ്പ

‘സൈബർ അപ്പസ്തോലൻ’ ഗോഡ്സ് ഇൻഫ്ലുവൻസർ ഇനി വിശുദ്ധൻ; പ്രഖ്യാപനം നടത്തി ലിയോ...

റിസോർട്ടിലും മൊബൈൽ ഷോപ്പിലും മോഷണം; പ്രതിയെ കുടുക്കിയത് അതിബുദ്ധി

മൊബൈൽ ഷോപ്പിലും മോഷണം നടത്തിയ പ്രതിയെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു ചിന്നക്കനാലിലെ...

ഇടുക്കി അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

ഇടുക്കി അടിമാലിയിൽ; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ ഇടുക്കി അടിമാലിയിൽ...

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ തൃശൂർ: കുന്നംകുളം പൊലീസ് ക്രൂരമായി മർദിച്ച...

Related Articles

Popular Categories

spot_imgspot_img