കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിസ്‌കർ എന്ന കമ്പനിയുടെ ഓഷ്യൻ എന്ന മോഡൽ ഹൈദരാബാദിലെ നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസമാണ് .പിന്നീട് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത് ആ വാഹനം ഏതെന്ന് ആയിരുന്നു . അമേരിക്കൻ വാഹന നിർമാതാക്കൾ അവരുടെ വാഹനവുമായി ഇന്ത്യയിൽ എത്തിക്കഴിഞ്ഞു എന്ന വിവരം ഏറെ ആഹ്ലാദത്തോടെ വണ്ടി പ്രേമികൾ ഏറ്റെടുത്തു . ഇന്ത്യയിൽ ഇന്നുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങളോട് കിടപിടിക്കുന്ന ഫ്യൂച്ചറിസ്റ്റിക് ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള വാഹനമാണ് ഫിസ്‌കർ ഓഷ്യൻ ഇലക്ട്രിക് എസ്.യു.വി.
വാഹനത്തിന്റെ റിയർ ഡിസൈൻ വ്യക്തമാക്കുന്ന ചിത്രമാണ് നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നേർത്ത എൽ.ഇ.ഡി. ടെയ്ൽലാമ്പ്, നീളത്തിലുള്ള സ്റ്റോപ്പ് ലാമ്പ് നൽകിയിട്ടുള്ള റൂഫ് സ്പോയിലർ, റെക്ട്രാറ്റബിൾ ഡോർ ഹാൻഡിൽ എന്നിവയാണ് ഈ വാഹനത്തിൽ നൽകിയിരിക്കുന്നത്.
ഇലക്ട്രിക് വാഹനത്തിന്റേതായ ഭാവങ്ങൾ പ്രകടിപ്പിക്കാത്ത വാഹനമാണ് മുൻവശമാണ് ഓഷ്യനുള്ളത്. വലിപ്പം കുറഞ്ഞ എൽ.ഇ.ഡി. ഹെഡ്ലാമ്പും രണ്ട് ലൈറ്റുകളെയും ബന്ധിപ്പിക്കുന്ന ലൈറ്റ് സ്ട്രിപ്പും ഇതിന് മധ്യത്തിൽ നൽകിയിട്ടുള്ള ലൈറ്റ് സ്റ്റഡുകളുമാണ് മുൻവശത്തെ പ്രധാന ആകർഷണം. വലിപ്പം കുറഞ്ഞ ഗ്രില്ലും താരതമ്യേന വലിപ്പമേറിയ എയർ ഡാമുമാണ് മുൻവശത്തെ മറ്റ് സവിശേഷതകൾ. അലോയി വീലുകളുടെ ഡിസൈൻ ഉൾപ്പെടെയുള്ളത് മറ്റ് വാഹനങ്ങളുമായി സമാന അവകാശപ്പെടാൻ കഴിയാത്തതാണ്.
ഇലക്ട്രിക് വാഹനങ്ങളിലെ കരുത്തൻ എന്ന് വിശേഷിപ്പിക്കാവുന്ന വാഹനമാണ് ഓഷ്യൻ എക്സ്ട്രീം വിഗ്യാൻ എഡിഷൻ. 113 കിലോവാട്ട് ബാറ്ററി പാക്കും രണ്ട് ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിൽ പ്രവർത്തിക്കുന്നത്. 572 ബി.എച്ച്.പി. പവറും 737 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ വാഹനത്തിന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ നാല് സെക്കന്റിൽ താഴെ സമയം മതി. ഒറ്റത്തവണ ചാർജിൽ 570 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് നിർമാതാക്കൾ നൽകുന്ന ഉറപ്പ്.
Read Also : നൂറ് വെബ്‌സൈറ്റുകൾ നിരോധിച്ച് കേന്ദ്രം