കൊല്ലം അഷ്ടമുടി കായലിൽ കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി. ഇന്നലെ വൈകുന്നേരം മുതലാണ് മീനുകൾ ചത്ത് പൊങ്ങാൻ തുടങ്ങിയത്. ഇന്ന് രാവിലെ വലിയ തോതിൽ മീനുകൾ ചത്ത്കരയ്ക്ക് അടിഞ്ഞുതുടങ്ങി.
ചിലർ കെമിക്കൽ കലർന്ന കക്കൂസ് മാലിന്യങ്ങളടക്കം വണ്ടിയിലെത്തിച്ച് ഇവിടെ തളളാറുണ്ടെന്നും ഇത് കായലിൽ മീൻ ചത്ത് പൊങ്ങന്നതിന് കാരണമാകുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ഇത്ര വ്യാപകമായി എല്ലാ കടവിലും മീനുകൾ ചത്ത് പൊങ്ങുന്നത് കാണുന്നത് ആദ്യമായാണെന്ന് പ്രദേശവാസികൾ പ്രതികരിച്ചു. ഫിഷറീസ് അധികൃതരെത്തി സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങി.
English summary: Fish in Ashtamudi lake died in droves; fisheries officials collected the samples