2022ൽ പാരീസിൽ കിരീടം നേടിയതിനുശേഷം ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തിൽത്തന്നെ മുൻ ലോകചാമ്പ്യന് തിരിച്ചടി. ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായി റഫേൽ നദാൽ. ജർമനിയുടെ നാലാം സീഡ് അലക്സാണ്ടർ സ്വരേവിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് കളിമൺ കോർട്ടിലെ രാജാവ് പരാജയപ്പെട്ടത്. സ്കോർ -3-6, 6-7(5), 3-6. 2005ൽ അരങ്ങേറ്റം കുറിച്ച സ്പെയിൻ താരത്തിന്‍റെ ഫ്രഞ്ച് ഓപ്പണിലെ നാലാം തോൽവിയാണിത്. നൊവാക് ദ്യോകോവിച്ച്, റോബിൻ സോഡർലിങ് എന്നിവർക്കുശേഷം റോളൻഡ് ഗാരോസിൽ നദാലിനെ തോൽപിക്കുന്ന മൂന്നാമത്തെ താരം മാത്രമാണ് സ്വരേവ്. കരിയറിൽ ആദ്യമായാണ് താരം ഫ്രഞ്ച് ഓപ്പണിന്‍റെ ആദ്യ റൗണ്ടിൽ പുറത്താകുന്നത്. പരിക്കുമൂലം വലയുന്ന താരം താമസിയാതെ വിരമിക്കൽ പ്രഖ്യാപിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.
Read also:കേരളത്തിൽ ഇനി പെരുമഴക്കാലം; കാലവര്‍ഷം വെള്ളിയാഴ്ച എത്തും; ഇത്തവണ മഴ കനക്കും