സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ്ജ് യാത്രയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി 4474 പേരാണ് ഹജ്ജിന് പോകുന്നത്. ഇതിൽ 1826 പേർ പുരുഷന്മാരും 2448 പേർ സ്ത്രീകളുമാണ്. ഇവരെ കൂടാതെ ലക്ഷദ്വീപിൽ നിന്നുള്ള 93 പേരും തമിഴ്‌നാടിൽ നിന്നുള്ള അഞ്ചു പേരും കർണ്ണാടകയിൽ നിന്ന് രണ്ടു പേരും ഹജ്ജിലേക്ക് പോകുന്നത് കൊച്ചി വഴിയാണ്. സൗദി എയർലൈൻസാണ് കൊച്ചിയിൽ നിന്നും സർവ്വീസ് നടത്തുന്നത്. മേയ് 26ന് ഉച്ചയ്ക്ക് 12.30 ന് 279 തീർത്ഥാടകരുമായി ആദ്യ വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെടും. ജൂൺ 9ന് അവസാനിക്കുന്ന രീതിയിൽ 16 സർവ്വീസുകളാണ് കൊച്ചിയിൽ നിന്ന് പോകുന്നത്.
കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ മുന്നൊരുക്കങ്ങൾ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി. എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ഒരു ലക്ഷം ചതുരശ്ര അടിയിലാണ് നെടുമ്പാശേരിയിൽ ക്യാമ്പ് ഒരുക്കുന്നത്. മേയ് 24 മുതൽ ജൂൺ 10 വരെയാണ് നെടുമ്പാശേരിയിൽ ഹജ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Read More: മൂർക്കനാട് ഇരട്ടക്കൊലക്കേസ് പ്രതിയെ കുടുക്കിയത് കിണർ; സംഭവം ഇങ്ങനെ !!