കമ്പനിയിൽ പെരുമാറ്റം ശരിയല്ലെന്ന് ആരോപിച്ച് ജോലിയിൽ നിന്ന് പിരിച്ചു വിട്ട ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഗുരുഗ്രാം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവാവിനാണ് ഈ ദുരനുഭവം. യുവാവിന്റെ ഔദ്യോഗിക റെഡ്ഡിറ്റ് അക്കൗണ്ടിലാണ് അനുഭവക്കുറിപ്പ് പങ്കുവെച്ചത്.
ഞാന്‍ നല്ല രീതിയിലാണ് എല്ലാവരോടും പെരുമാറിയത്. ഞാന്‍ എല്ലാം ശ്രദ്ധിച്ച് പെരുമാറാമെന്ന് ഡയറക്ടറോട് പറഞ്ഞു.- യുവാവ് പോസ്റ്റില്‍ പറയുന്നു.
എന്നാൽ സ്റ്റാര്‍ട്ടപ്പില്‍ ജോലിക്ക് ചേര്‍ന്ന് മൂന്നാം ദിവസം എന്റെ മനോഭാവത്തില്‍ പ്രശ്‌നമുണ്ടെന്നും ഞാന്‍ വിനയപൂര്‍വം പെരുമാറാത്തത് കൊണ്ട് ഒരുമിച്ച് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും സഹപ്രവർത്തകർ ഡയറക്ടറോട് പറഞ്ഞുവെന്ന് യുവാവ് കുറിക്കുന്നു.
പുതുതായി ജോലിക്കെത്തിയവർക്കൊപ്പം ചായകുടിക്കാന്‍ പോയതിനെ കമ്പനി ചോദ്യം ചെയ്യുകയും കൃത്യസമയത്ത് ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തുവെന്ന് ഇയാള്‍ പറയുന്നു.
ജോലിക്ക് കയറി 20ാം ദിവസം ഡയറക്ടറുടെ ക്യാബിനില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ഇയാളോട് നിര്‍ദേശിച്ചു. താൻ അവിടെയിരുന്ന് കൃത്യമായി ജോലി ചെയ്തു.
രാത്രി 7 മണിയോടെ സഹപ്രവര്‍ത്തകന്‍ ഓഫീസില്‍ നിന്ന് പോയോ എന്ന് ക്യാബിനില്‍ നിന്ന് പുറത്തേക്ക് ഒരു വട്ടം തിരിഞ്ഞു നോക്കിയതോടെ ഡയറക്ടര്‍ കുപിതനായി തനിക്ക് പിരിച്ചുവിടല്‍ കത്ത് നല്‍കിയെന്നാണ് യുവാവിന്റെ ആരോപണം.
കമ്പനിയുടെ ഈ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് യുവാവ് ലേബര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി. മറ്റ് നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്നും യുവാവ് പറഞ്ഞു. ഇതേ ദിവസം m ജോലിക്ക് കയറിയ വേറൊരു യുവാവിനേയും കമ്പനി പിരിച്ചുവിട്ടുവെന്ന് ഇയാള്‍ പറയുന്നു.









