web analytics

ഹോസ്റ്റലിൽ തീപിടുത്തം; അധ്യാപിക ഉള്‍പ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം

ചെന്നൈ: മധുരയിൽ ഹോസ്റ്റലിലുണ്ടായ തീ പിടിത്തത്തില്‍ രണ്ട് യുവതികള്‍ പൊള്ളലേറ്റു മരിച്ചു. പൊള്ളലേറ്റ അ‌ഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മധുരയിലെ കത്രപാളയത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റലിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.(Fire in hostel; Two people including the teacher died)

അപകട വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്. ശരണ്യ, പരിമള എന്നിവരാണ് മരിച്ചത്. ഇവരില്‍ ഒരാള്‍ അധ്യാപികയാണ്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊള്ളലേറ്റ മറ്റ് പെണ്‍കുട്ടികള്‍ ചികിത്സയിലാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിനുള്ള കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. തീ പിടുത്തത്തെ തുടര്‍ന്നുണ്ടായ കട്ടിയായ പുക ശ്വസിച്ച് നിരവധി പെണ്‍കുട്ടികള്‍ക്ക് ശ്വാസതടസ്സം ഉണ്ടായി. ഇവരും ചികിത്സയിൽ കഴിയുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

Other news

ലോറിയും ബൈക്കും കൂട്ടിയിടിച്ചു; തൊടുപുഴയിൽ എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ലോറിയും ബൈക്കും കൂട്ടിയിടിച്ചു; തൊടുപുഴയിൽ എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം തൊടുപുഴ: തൊടുപുഴ–കോലാനി ബൈപ്പാസിൽ...

കേരളത്തിൽ വിസ്മയമൊരുക്കി ഇന്ത്യയിലെ ഏറ്റവും വലിയ ആകാശപാത; കുതിച്ചുപായാൻ ഇനി ദിവസങ്ങൾ മാത്രം

കൊച്ചി: കേരളത്തിലെ ദേശീയപാത വികസനത്തിൽ വിസ്മയമായി മാറുന്ന അരൂർ-തുറവൂർ ആകാശപാത (Elevated...

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ 

ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ  മൂർഖൻ പാമ്പ്; സംഭവം കൊച്ചിയിൽ  കൊച്ചി: ഒന്നാം...

ജോലിയ്ക്ക് അപ്പുറം മനുഷ്യത്വം; ആശുപത്രിയിലെത്തിയ ബ്ലിങ്കിറ്റ് ഡെലിവറി ബോയിയുടെ കരുണ സോഷ്യൽ മീഡിയയിൽ ചർച്ച

ജോലിയ്ക്ക് അപ്പുറം മനുഷ്യത്വം; ആശുപത്രിയിലെത്തിയ ബ്ലിങ്കിറ്റ് ഡെലിവറി ബോയിയുടെ കരുണ സോഷ്യൽ...

ബിലാൽ അല്ല; ‘ബാച്ച്ലർ പാർട്ടി’ രണ്ടാം ഭാഗം പ്രഖ്യാപിച്ച് അമൽ നീരദ്

ബിലാൽ അല്ല; ‘ബാച്ച്ലർ പാർട്ടി’ രണ്ടാം ഭാഗം പ്രഖ്യാപിച്ച് അമൽ നീരദ് മലയാളികൾ...

Related Articles

Popular Categories

spot_imgspot_img