അതിവേഗം, അതിസാഹസിക രക്ഷപ്പെടുത്തൽ; പുഴയിൽ കുടുങ്ങിയ നാലുപേരെയും രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

പാലക്കാട്: ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലു പേരെയും രക്ഷപ്പെടുത്തി. പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് പുഴയുടെ നടുവിൽ കുടുങ്ങിയത്. നാലുപേരേയും അഗ്നിരക്ഷാസേന കരയ്‌ക്കെത്തിച്ചു.(Fire force rescued the four people who were stuck in the chittur river)

മൂലത്തറ റെഗുലേറ്റർ തുറന്നതോടെ ചിറ്റൂർ പുഴയിൽ വെള്ളം ഉയരുകയായിരുന്നു. ഇതോടെയാണ് നാലുപേരും പുഴയുടെ നടുക്കുള്ള പാറയിൽ കുടുങ്ങിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ലൈഫ് ജാക്കറ്റ് ധരിപ്പിച്ച ശേഷം കയറിൽ കെട്ടിയാണ് നാല് പേരെയും കരയ്‌ക്കെത്തിച്ചത്.

പുഴയില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നതിന് മുൻപ് തന്നെ നാലുപേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാലാണ് വലിയ അപകടം ഒഴിവായത്. ശക്തമായ നീരൊഴുക്കിനിടെയും നാലുപേരും ധൈര്യത്തോടെ അവിടെ നിലയുറപ്പിച്ചതും ഫയര്‍ഫോഴ്സ് സംഘത്തിനൊപ്പം നീരൊഴുക്കിനെ അതിജീവിച്ച് പുറത്തേക്ക് വന്നതും രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

Read Also: ആ കുഞ്ഞ് മാവോയിസ്റ്റ് നേതാവിന്റേതല്ല; സ്കൂളിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ കുഞ്ഞിന്റെ അമ്മയെ തിരിച്ചറിഞ്ഞു; അവശനിലയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി

Read Also: കേരളത്തിലും ഓൺലൈൻ വഴി മദ്യ ഡെലിവറി; മാറ്റത്തിന് ഒരുങ്ങി സ്വിഗ്ഗിയും സൊമാറ്റോയും

Read Also: ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടെ ലീക്കായി; ചുറ്റിക്കറങ്ങി ഗ്യാസ് കുറ്റി, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img