മുപ്പത് സെൻ്റോളം വരുന്ന റബ്ബർ തോട്ടത്തിലാണ് തീ പടർന്നത്
പത്തനംതിട്ട: റബ്ബർ തോട്ടത്തിൽ തീപിടിച്ച് വീട്ടമ്മ മരിച്ചു. പത്തനംതിട്ട കൊടുമണ്ണിലാണ് അപകടമുണ്ടായത്. അങ്ങാടിക്കൽ സ്വദേശിനി വയസ്സുള്ള ഓമന(64)യാണ് മരിച്ചത്.(Fire breaks out in rubber plantation; Housewife died)
തോട്ടത്തിൽ പടർന്ന് പിടിച്ച തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഓമനയ്ക്ക് പൊള്ളലേറ്റത്. അങ്ങാടിക്കലിൽ മുപ്പത് സെൻ്റോളം വരുന്ന റബ്ബർ തോട്ടത്തിലാണ് തീ പടർന്നത്. അടൂരിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയെങ്കിലും വാഹനം റബ്ബർ തോട്ടത്തിന് സമീപത്തേക്ക് എത്തിക്കാൻ സാധിച്ചില്ല.
തുടർന്ന് നാട്ടുകാർ തന്നെയാണ് റബ്ബർ തോട്ടത്തിലെ തീയണച്ചത്. ഈ സമയത്താണ് പൊള്ളലേറ്റ് മരിച്ച നിലയിൽ ഓമനയെ കണ്ടെത്തിയത്.