കോട്ടയം: ഏറ്റുമാനൂർ നൂറ്റിയൊന്ന് കവലയിൽ കാർ സർവീസ് സെന്ററിൽ തീപിടിത്തം. ആറു കാറുകൾ കത്തിനശിച്ചു. സ്വകാര്യ കാർ ഷോറൂമിലാണ് രാത്രി ഒമ്പതു മണിയോടെ തീപിടിത്തമുണ്ടായത്.
ജീവനക്കാരൊന്നും ഉണ്ടാകാതിരുന്നതിനാൽ ആളപായമുണ്ടായില്ല. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വാഹനങ്ങൾ സൂക്ഷിക്കുന്ന യാർഡിലാണ് തീപിടിത്തം ഉണ്ടായത്.