ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ തീപിടുത്തം; പരിശോധനയിൽ കണ്ടെത്തിയത് കെട്ടുകണക്കിന് പണം

ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ തീപിടിടുത്തതിന് പിന്നാലെ കെട്ടുകണക്കിന് കറൻസി നോട്ടുകൾ കണ്ടെത്തി. ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലാണ് തീപിടുത്തമുണ്ടായത്. സംഭവ സ്ഥലത്തെത്തിയ ഫയർഫോഴ്സ് അംഗങ്ങളാണ് പണം കണ്ടെത്തിയത്.

സംഭവ സമയത്ത് ജസ്റ്റിസ് യശ്വന്ത് വർമ അവിടെ വീട്ടിലുണ്ടായിരുന്നില്ല. കുടുംബാംഗങ്ങളാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. അവരെത്തി തീ അണക്കുകയും തുടർന്ന് തീ പിടിത്തത്തെത്തുടർന്നുണ്ടായ നഷ്ടത്തിന്റെ കണക്കെടുക്കാൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുറികളിൽ നടത്തിയ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത നോട്ടുകെട്ടുകൾ കണ്ടെത്തിയത്.

കൂടുതൽ പരിശോധനയിൽ ഇത് കണക്കിൽ പെടാത്ത പണമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ പരിശോധന സമയത്തുണ്ടായിരുന്ന പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുപ്രീംകോടതി കൊളീജിയം വിളിച്ചുചേർത്തു. യശ്വന്ത് വർമയ്‌ക്കെതിരെ നടപടി വേണമെന്ന് കൊളീജിയം അംഗങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ ആണ് തീരുമാനം.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img