മുംബൈ: ഐസ്‌ക്രീമില്‍ നിന്ന് കിട്ടിയ വിരലിന്റെ ഭാഗം ഐസ്‌ക്രീം ഫാക്ടറിയിലെ ജീവനക്കാരന്റേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതായി പൊലീസ്. പൂനെയിലെ ഇന്ദാപൂരിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് വിരലിന്റെ ഉടമയെ തിരിച്ചറിഞ്ഞത്. ഐസ്‌ക്രീമില്‍ നിന്ന് കണ്ടെത്തിയ വിരല്‍ ഐസ്‌ക്രീം ഫാക്ടറി ജീവനക്കാരനായ ഓംകാര്‍ പോര്‍ട്ടയുടേത് ആണെന്ന് പൊലീസ് വ്യക്തമാക്കി.(Finger in ice cream DNA result)
പൂനെയിലെ ഫാക്ടറിയില്‍ നിന്ന് ഐസ്‌ക്രീം നിറയ്ക്കുന്നതിനിടെ ജീവനക്കാരന്റെ കൈവിരലിന് മുറിവേറ്റിരുന്നു. ഇതോടയാണ് വിരല്‍ ഫാക്ടറി ജീവനക്കാരന്റേതാകാം എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. മുംബൈയിലെ ഓര്‍ലം ബ്രാന്‍ഡണ്‍ എന്ന ഡോക്ടര്‍ക്കാണ് ഗ്രോസറി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ നിന്ന് വിരലിന്റെ കഷ്ണം ലഭിച്ചത്.
ഐസ്‌ക്രീം കഴിക്കുന്നതിനിടെ വായില്‍ എന്തോ തടഞ്ഞതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വിരലിന്റെ കഷണം കണ്ടെത്തുകയായിരുന്നു. തുടർന്നാണ് മലാഡ് പൊലീസില്‍ പരാതി നൽകിയത്.
Read Also: അസദുദ്ദീൻ ഒവൈസിയുടെ വസതിക്ക് നേരെ ആക്രമണം; നെയിംബോർഡിൽ ‘ജയ് ഇസ്രായേൽ’ പോസ്റ്റർ പതിച്ചു
Read Also: കോഴിക്കോട് 12 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; കുട്ടിയുടെ നില അതീവ ഗുരുതരം