31 വർഷം നീണ്ട ലോകത്തിലെ തന്നെ ഏറ്റവും വലിയ നിധിവേട്ട: ഒടുവിൽ കണ്ടെത്തി, ആ സ്വർണ്ണമൂങ്ങയെ !

അങ്ങിനെ സ്വർണ്ണ മൂങ്ങ കണ്ടെത്താനായി 31 വർഷം നീണ്ട നിധി വേട്ട അവസാനിച്ചതായി ഫ്രാന്‍സ് പ്രഖ്യാപിച്ചു.Finally found the golden owl

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്വർണ്ണ മൂങ്ങ അന്വേഷണത്തിന്‍റെ ഔദ്യോഗിക ചാറ്റ് ലൈനിൽ പ്രസിദ്ധീകരിച്ച കുറിപ്പില്‍
സ്വർണ്ണ മൂങ്ങയുടെ പകർപ്പ് കണ്ടെത്തിയതായും ഓൺലൈൻ വെരിഫിക്കേഷൻ സംവിധാനത്തിലൂടെ അതിനെ തിരിച്ചറിഞ്ഞതായും സ്ഥിരീകരിച്ചതായി പറയുന്നു.

1993 ൽ സ്വർണ്ണ മൂങ്ങ (Chouette d’Or) എന്ന യഥാർത്ഥ പുസ്തകം എഴുതുകയും ശില്പം നിര്‍മ്മിക്കുകയും ചെയ്ത മൈക്കൽ ബെക്കർ തന്നെയാണ് സന്ദേശം പുറത്ത് വിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍, സ്വർണ്ണ മൂങ്ങയെ എവിടെ നിന്ന് കണ്ടെത്തിയെന്നോ അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ലഭ്യമല്ലെന്നും ബെക്കറിനെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മുപ്പത്തിയൊന്ന് വര്‍ഷമായി പതിനായിരക്കണക്കിന് ആളുകളാണ് ഈ മൂങ്ങയെ അന്വേഷിച്ച് അലഞ്ഞത്. ഇതിനിടെ സ്വര്‍ണ്ണ മൂങ്ങയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍, ലഘുലേഖകൾ, ഇതിനൊക്കെ പുറമെ ഇന്‍റർനെറ്റുകളിലുമായി നൂറ് കണക്കിന് ലേഖനങ്ങളാണ് എഴുതപ്പെട്ടത്.

മാക്സ് വാലന്‍റ ആദ്യ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന 11 സങ്കീർണ്ണമായ കടമ്പകള്‍ പിന്തുടർന്നാണ് ആളുകള്‍ സ്വര്‍ണ്ണ മൂങ്ങയെ അന്വേഷിച്ചത്.

2009 ൽ അദ്ദേഹം മരിച്ചപ്പോളാണ് ബെക്കർ ഈ പദ്ധതി ഏറ്റെടുത്തത്. പുസ്തകത്തില്‍ പറഞ്ഞ സങ്കീർണ്ണമായ 11 കടമ്പകളും കടന്ന് ചെന്നാല്‍ ഫ്രാൻസിലെവിടെയോ ഒളിപ്പിച്ചിരുന്ന സ്വര്‍ണ്ണ മൂങ്ങയിലെത്തി ചേരാം.

അവിടെ യഥാർത്ഥ സ്വർണ്ണ മൂങ്ങയുടെ വെങ്കല പകർപ്പ് ഭൂമിക്കടിയിൽ നിന്നും ലഭിക്കും. പിന്നാലെ വിജയിക്ക് വിലയേറിയ ഒറിജിനൽ സ്വർണ്ണ മൂങ്ങയെയും ലഭിക്കും.

പുസ്തകത്തില്‍ പുറഞ്ഞ 11 കടമ്പകളിലൂടെ കടന്ന് തന്നെ വേണം മൂങ്ങയെ സ്വന്തമാക്കാന്‍. മൂങ്ങയെ യാദൃശ്ചികമായി കണ്ടെത്തുന്നവര്‍ക്ക് സമ്മാനം ലഭിക്കില്ല.

ഈ വർഷം ആദ്യം ഫ്രഞ്ച് ബ്രോഡ്കാസ്റ്റർ ചാനലായ കനാല്‍ പ്ലസ് ( Canal+) നടത്തിയ നിധി വേട്ടയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്‍ററിയില്‍ മൂങ്ങയുടെ മൂല്യം 1,50,000 യൂറോ (1,38,85,065 രൂപ) ആണെന്ന് കണക്കാക്കിയിരുന്നു. ഏതായാലും ആ അന്വേഷണത്തിന് അവസാനമായിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

സിനിമ-സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമ, സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത്...

കേരളം ചുട്ടുപൊള്ളും; സംസ്ഥാനത്ത് നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും (ഫെബ്രുവരി 10) ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ...

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചു

ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേൻ സിങ് രാജിവെച്ചു. ബിജെപി...

പത്തനംതിട്ടയില്‍ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയിൽ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ആറന്മുള മാലക്കരയിലാണ്...

Other news

ലണ്ടനിൽ നിർത്തിയിട്ടിരുന്ന ബസിൽ കാറിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

കിഴക്കൻ ലണ്ടനിലെ ക്ലാപ്ടണിൽ നിർത്തിയിട്ടിരുന്ന ബസിൽ കാർ ഇടിച്ച് കാർ ഓടിച്ചിരുന്ന...

യുകെയിൽ മോട്ടോർവേയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കാർ ഇടിച്ചു കയറി: ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു !

യുകെയിൽ മോട്ടോർവേയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കാർ ഇടിച്ചു കയറിയതിന് തുടർന്ന് ഡ്രൈവർക്ക്...

യു.കെയിൽ ശ്വാസകോശ അർബുദ രോഗികളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നു: പിന്നിൽ പുകവലിയല്ല, മറ്റൊരു കാരണമാണ് ! ലോകാരോഗ്യ സംഘടനയുടെ പഠനം:

ലോകമെമ്പാടുമുള്ള കാൻസർ സംഭവങ്ങളുടെയും മരണങ്ങളുടെയും ഭൂരിഭാഗവും ശ്വാസകോശ അർബുദം മൂലമാണ്. 2022...

യുകെയിൽ ഇപ്പോൾ ഉള്ളവരിൽ ഇനി ‘നേഴ്സ്’ ആകുക ആരൊക്കെ..? സുപ്രധാന നിയമം വരുന്നു !

2022 ലെ ആർസിഎൻ കോൺഗ്രസിൽ പാസാക്കിയ ഒരു പ്രധാന പ്രമേയമാണ് “നഴ്‌സ്”...

Related Articles

Popular Categories

spot_imgspot_img