സിനിമയിൽ അഭിനയിക്കാനെത്തിയ ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിനിമ–സീരിയൽ നടനു 136 വർഷം കഠിനതടവ്. കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം.കെ.റെജിയെ (52) ആണ് 136 വർഷത്തെ കഠിന തടവിന് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ശിക്ഷിച്ചത്. 2023 മേയ് 31ന് ആണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സിനിമയിൽ അഭിനയിക്കാനെത്തിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
സിനിമയിൽ ബാലതാരമായി അഭിനയിക്കാനെത്തിയ ഒമ്പത് വയസ്സുകാരിയെ ഷൂട്ടിങ്ങിനായി വാടകയ്ക്കെടുത്ത വീട്ടിൽവെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.തടവുശിക്ഷക്ക് പുറമേ പ്രതി 1,97,500 രൂപ പിഴയൊടുക്കണമെന്നും ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസിന്റെ ശിക്ഷാവിധിയിൽ പറയുന്നു. ഇതിൽ 1,75,000 രൂപയും അതിജീവിതയ്ക്ക് നൽകണം.