web analytics

തുടിക്കുന്ന ഹൃദയമെത്തിയത് 1,067 കിലോ മീറ്റർ താണ്ടി; നിർണായകമായ അവസാന 20 കിലോ മീറ്റർ ദൂരം പിന്നിട്ടത് വെറും 27 മിനിട്ടിനുള്ളിൽ; ഡൽഹിയിൽ സിനിമയെ വെല്ലും രംഗങ്ങൾ; അമ്പത്തൊമ്പതുകാരിക്ക് പുതുജീവൻ

ന്യൂഡൽഹി: ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ അമ്പത്തൊമ്പത്കാരിക്ക് പുതുജീവൻ. ന്യൂ ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഫോർട്ടിസ് എസ്കോർട്ട്സ് ഹാ‍ർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് ​ഗ്രീൻ കോറിഡോറിലൂടെയാണ് ഹൃദയം എത്തിച്ചത്. നിർണായകമായ അവസാന 20 കിലോ മീറ്റർ ദൂരം വെറും 27 മിനിട്ടിനുള്ളിൽ പിന്നിട്ടാണ് ഹൃദയം ഫോർട്ടിസ് എസ്കോർട്ട്സ് ഹാ‍ർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് എത്തിയത്.

ഡൈലേറ്റഡ് കാർഡിയോമയോപ്പതി എന്ന രോഗം ബാധിച്ച സ്ത്രീയാണ് ഹൃദയം സ്വീകരിച്ചത്. ഹൃദയ പേശികളെ വലുതാക്കാനും ദുർബലമാക്കാനും കാരണമാകുന്ന രോ​ഗമാണ് ഡൈലേറ്റഡ് കാർഡിയോമയോപ്പതി എന്നു പറയുന്നത്.

ഇത് ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുന്നത് ഹൃദയത്തിന് തടസമുണ്ടാക്കും. കഴിഞ്ഞ വർഷം പേസ് മേക്കർ വച്ചിട്ടും രോഗിയുടെ നില വഷളായതായി ഡോക്ടർമാർ പറഞ്ഞു. ഇതോടെയാണ് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ഏക പ്രതീക്ഷയായി മാറിയത്.

നാഗ്പൂരിൽ നിന്നാണ് ഹൃദയം ഡൽഹിയിലേയ്ക്ക് എത്തിക്കാനുള്ള ദൗത്യം ആരംഭിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടർന്ന് മരിച്ച നാഗ്പൂർ സ്വദേശിയായ 43കാരൻ്റേതാണ് മറ്റി വെച്ച ഹൃദയം.

നാഗ്പൂരിലെ കിംഗ്‌സ്‌വേ ഹോസ്പിറ്റലിൽ നിന്ന് പുലർച്ചെ 12.53-നാണ് ദൗത്യം തുടങ്ങിയത്. എയർ ആംബുലൻസ് വഴി പുലർച്ചെ 3.19ന് ഹൃദയം ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചു. 1,067 കിലോ മീറ്ററിലധികം ദൂരമാണ് ഇതിന് വേണ്ടി സഞ്ചരിച്ചത്.

ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഫോർട്ടിസ് എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള 20 കിലോ മീറ്റർ ദൂരം വെറും 27 മിനിട്ടുകൊണ്ട് സഞ്ചരിച്ച് വൈകിട്ട്3.57-ഓടെ ഹൃദയം എത്തിക്കാനായി. മെഡിക്കൽ ടീമും അധികാരികളും തമ്മിലുള്ള ഏകോപനമാണ് ദൗത്യത്തിൽ നിർണായകമായത്.

spot_imgspot_img
spot_imgspot_img

Latest news

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

Other news

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Related Articles

Popular Categories

spot_imgspot_img