വൈകിയെത്തിയതിന് അഞ്ചാം ക്ലാസുകാരനെ സ്‌കൂളിലെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്കാക്കി പൂട്ടിയിട്ടെന്ന് ആരോപണം
കൊച്ചി: വൈകിയെത്തിയതിന് അഞ്ചാം ക്ലാസുകാരനെ സ്‌കൂളിലെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്കാക്കി പൂട്ടിയിട്ടെന്നാരോപണം ഉയർന്നു.
സംഭവം തൃക്കാക്കരയിലെ കൊച്ചിന്‍ പബ്ലിക് സ്‌കൂളിലാണ് നടന്നത്. മൂന്നുമിനിറ്റ് വൈകിയെത്തിയെന്ന് പറഞ്ഞ് ആദ്യം കുട്ടിയെ ഗ്രൗണ്ടില്‍ രണ്ട് റൗണ്ട് ഓടിപ്പിച്ച ശേഷം ഇരുട്ടുമുറിയില്‍ ഒറ്റയ്ക്കിരുത്തിയെന്നാണ് പരാതി.
സ്‌കൂളിലെ ക്ലാസുകൾ രാവിലെ 8.30-നാണ് ആരംഭിക്കുന്നത്. എന്നാൽ 8.33-നാണ് കുട്ടി എത്തിയതെന്ന് പറയുന്നു. തുടര്‍ന്ന് ശിക്ഷയായി ഗ്രൗണ്ടിലൂടെ ഓടിച്ചുവെന്ന് കുട്ടി വെളിപ്പെടുത്തി.
ഇരുട്ടുമുറിയില്‍ പൂട്ടിയശേഷമാണ് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരം അറിയിച്ചതെന്നും ആരോപണം. സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയുടെ രക്ഷിതാക്കളും പൊതുപ്രവര്‍ത്തകരും സ്‌കൂളില്‍ എത്തി പ്രതിഷേധിച്ചു.
പ്രതിഷേധക്കാർക്ക് നേരെ സ്‌കൂള്‍ അധികൃതര്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറിയതായും രക്ഷിതാക്കള്‍ ആരോപിച്ചു. കുട്ടിയെ ഇവിടെ ഇനി പഠിപ്പിക്കാനാവില്ലെന്ന നിലപാടാണ് ആദ്യം സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചതെന്ന് പറയുന്നു.
പിന്നീട് തൃക്കാക്കര പോലീസ് സ്ഥലത്തെത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ സ്‌കൂള്‍ അധികൃതര്‍ നിലപാട് മൃദൂകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അനുനയ ചര്‍ച്ചകള്‍ തുടരുകയാണെന്ന് അറിയുന്നു.
പൊട്ടക്കിണറ്റിൽ കൂരിരുട്ടിൽ രക്ഷാകരങ്ങൾ തേടി യമുന അലറിവിളിച്ചത് 12 മണിക്കൂർ; ഒടുവിൽ ഭാര്യയെത്തേടി ദിലീപ് എത്തി..!
പൊട്ടക്കിണറ്റിൽ രക്ഷാകരങ്ങൾ തേടി യമുന (53) അലറിവിളിച്ചത് 12 മണിക്കൂറാണ്. ഒടുവിൽ കാണാതായ പറയാതെ തേടിയിറങ്ങിയ ഭർത്താവ് ദിലീപിന്റെ കാതുകളിൽ തന്നെ ആ നിലവിളിയെത്തി.
ചൊവ്വാഴ്ച രാവിലെ പതിനൊന്നുമുതൽ രാത്രി 11 വരെ യമുനയ്ക്കു വേണ്ടി നടത്തിയ തിരച്ചിലിനു ഒടുവിൽ ശുഭാന്ത്യം. നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ആശ്വാസത്തിൽ.
നീലേശ്വരം റോഡിൽ ലോട്ടറിക്കട നടത്തുന്ന കൊട്ടാരക്കര െറയിൽവേ മേൽപ്പാലത്തിനു സമീപം ശിവവിലാസത്തിൽ യമുനവീട്ടിൽ പ്രഭാതഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് ഉഗ്രൻകുന്നിലേക്കു പോയത്.
നടുവേദന സംഹാരിയായ നെയ്‌വള്ളി തേടിയാണ് രാവിലെ പതിനൊന്നോടെ സ്കൂട്ടറിൽ സ്ഥലത്തെത്തിയത്.
മരുന്ന് തേടുന്നതിനിടെ, ആളൊഴിഞ്ഞ മേഖലയിലെ വീട്ടുവളപ്പിൽ തകരഷീറ്റുകൊണ്ടു മറച്ചിട്ടിരുന്ന ഉപയോഗശൂന്യമായ കിണറ്റിലേക്ക് വീണു. വെള്ളമില്ലാത്ത കിണറ്റിൽ വീണതോടെ കുറേനേരം സഹായത്തിനായി ഉറക്കെവിളിച്ചു.
ക്ഷീണിച്ചു തളർന്ന് എപ്പോഴോ മയങ്ങി, മഴത്തുള്ളികൾ വീണപ്പോഴാണ് ഉണർന്നത്, ഇതോടെ നനഞ്ഞു വിറച്ചു, വീണ്ടും പ്രതീക്ഷയോടെ വിളിതുടർന്നു. ആകാശം കാണാത്തവിധം ഇരുട്ടുപരന്നതോടെ ആശങ്കയായി.
ഇതിനിടെ, പുനലൂരിൽ ടൈൽസ് പണിക്കു പോയിരുന്ന ദിലീപിനെ സഹോദരനാണ് യമുനയെ കാണാനില്ലെന്ന വിവരം വൈകീട്ട് അഞ്ചോടെ അറിയിച്ചത്.
ഭർത്താവ് ദിലീപ് തേടിവരുമെന്ന വിശ്വാസം കൈവിട്ടില്ലെന്ന് യമുന പറയുന്നു. കൊട്ടാരക്കരയിലെത്തിയ ദിലീപും ബന്ധുക്കളും പട്ടണത്തിലും സമീപങ്ങളിലും ആകെ തിരഞ്ഞു. പോലീസിൽ പരാതി നൽകി.
എന്തു ചെയ്യണമെന്നറിയാതെയുള്ള ആലോചനയിലാണ് മുൻപ് വാടകയ്ക്കു കഴിഞ്ഞിരുന്ന ഉഗ്രൻകുന്ന് ഓർമ്മയിലെത്തിയത്. സുഹൃത്തിനെയുംകൂട്ടി ദിലീപ് അവിടെയെത്തുമ്പോൾ രാത്രി 11. പ്രതീക്ഷയോടെയുള്ള തിരച്ചിലിൽ റോഡരികിൽ സ്കൂട്ടർ കണ്ടു.
ടോർച്ച് തെളിച്ചു പരിശോധിക്കുന്നതിനിടെയാണ് ആരെങ്കിലും രക്ഷിക്കണേ എന്ന നേർത്ത കരച്ചിൽ കേൾക്കുന്നത്. ആദ്യ കേൾവിയിൽത്തന്നെ യമുനയുടെ ശബ്ദമാണെന്നു തിരിച്ചറിഞ്ഞു. അരണ്ട വെളിച്ചത്തിൽ ആഴങ്ങളിൽ കുനിഞ്ഞിരിക്കുന്ന യമുനയെ കണ്ടു.
വിളിച്ചപ്പോൾ തന്നെ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തേക്ക് സമയം ഒട്ടും പാഴാക്കാതെ ഓടിയെത്തി. . ഫയർ ആൻഡ് െറസ്‌ക്യു ഓഫീസർ വർണാനാഥൻ കിണറ്റിലേക്ക്. സുരക്ഷിതമായി വലയിലിരുത്തി യമുനയെ പുറത്തേക്കെടുക്കുമ്പോൾ സമയം രാത്രി 12.