തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നു. ഇന്ന് മൂന്ന് പേരാണ് പനി ബാധിച്ച് മരിച്ചത്. 11,050 പേര്‍ ഇന്ന് ചികിത്സ തേടി. 159 പേര്‍ക്ക് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.Fever is spreading in the state
420 പേര്‍ ഡെങ്കിപ്പനി ലക്ഷങ്ങളോടെ ചികില്‍സയിലാണ്. ഇന്ന് എട്ട് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 32 പേര്‍ക്ക് മഞ്ഞപ്പിത്തവും 42 പേര്‍ക്ക് എച്ച് 1 എന്‍ 1ഉം ഇന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 493 പേര്‍ക്ക് ഡെങ്കിപ്പനിയും 158 പേര്‍ക്ക് എച്ച് 1 എന്‍ 1ഉം സ്ഥിരീകരിച്ചു.
പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.
ശമ്പളം കിട്ടാത്ത എൻ എച്ച് എം ജീവനക്കാർ നിസഹകരണം പ്രഖ്യാപിച്ചതോടെയാണ് ഏകികൃത കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ചിരിക്കുകയായിരുന്നു.
ഇന്നലെ എൻ എച്ച് എം ജീവനക്കാർക്കായി 45 കോടി രൂപ ധനവകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വെബ്സൈറ്റിൽ കണക്ക് പ്രസിദ്ധീരിച്ചത്. കണക്ക് പുറത്തുവിടാത്തിൽ ഓദ്യോഗിക വിശദീകരണമൊന്നും സർക്കാർ നൽകിയിരുന്നില്ല.