ഭക്തർക്ക് കുറി തൊടാൻ എരുമേലി ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് ഫീസ് ഏർപ്പെടുത്തിയ സംഭവത്തിൽ എതിർപ്പ് രൂക്ഷം. ആചാരങ്ങളെ കച്ചവടമാക്കുന്നുവെന്ന ആക്ഷേപമാണ് ഫീസ് ഈടാക്കാനുള്ള നടപടിയെ തുടർന്ന് ഉയരുന്നത്. Fee to touch the Erumeli Temple; The opposition is fierce
കുറി തൊടീക്കാൻ കരാറുകാരെയാണ് നിലവിൽ ഏർപ്പെടുത്തുന്നത്. കരാറുകാരന് ഒരാളിൽ നിന്നും 10 രൂപവീതം ഈടാക്കാം. ശബരിമല മണ്ഡലകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഇടത്താവളമാണ് എരുമേലി. പേട്ട ക്ഷേത്രത്തിൽ തുടങ്ങി വാവരു പള്ളിയിൽ യറി വലിയമ്പലത്തിൽ അവസാനിക്കും വിധമാണ് പേട്ടതുള്ളൽ നടക്കുക.
പേട്ടയ്ക്ക് മുൻപ് ഭക്തർ വലിയതോട്ടിൽ മുങ്ങിക്കുളിക്കും.കുളി കഴിഞ്ഞെത്തുന്നവർക്ക് തൊടാൻ നടപ്പന്തലിൽ ചന്ദനവും ഭസ്മവും ക്ഷേത്രത്തിൽ നിന്നും എടുത്ത് സൂക്ഷിച്ചിട്ടുമുണ്ട്. ഇതിന് പകരമാണ് കരാറുകാർക്ക് കുറി തൊടീൽ നൽകിയത്.
സംഭവത്തിൽ വിവിധയിടങ്ങളിൽ നിന്നും പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ഇനി തീർഥാടകർക്ക് ശരണം വിളിക്കാനും ദേവസ്വം ബോർഡ് പണം വാങ്ങുമോ എന്നാണ് സംഭവത്തിൽ പ്രതിഷേധിച്ച് ഭക്തരിൽ പലരും പ്രതികരിച്ചത്. തീർഥാടകരിൽ നിന്നും പണമീടാക്കുന്നത് മണ്ഡലകാലത്ത് തർക്കങ്ങൾക്ക് കാരണമാകുമെന്നും വിലയിരുത്തലുണ്ട്.