web analytics

മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു; സംഭവം വടക്കൻ പറവൂരിൽ

വടക്കൻ പറവൂർ: മരുമകളെ കഴുത്തറുത്ത് കൊന്ന ശേഷം ഭർതൃപിതാവ് ആത്മഹത്യ ചെയ്തു. എറണാകുളം വടക്കൻ പറവൂരിൽ ആണ് സംഭവം. വടക്കുംപുറം സ്വദേശി ഷാനു(34) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർതൃ പിതാവ് സെബാസ്റ്റ്യൻ(64) ആത്മഹത്യ ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട ഷാനുവിന് അഞ്ചുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്.

വീടിനകത്തെ മുറിയില്‍വച്ചാണ് സെബാസ്റ്റ്യന്‍ മരുമകളുടെ കഴുത്തറത്തത്. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിളിച്ചോടി അയല്‍പക്കത്തെ വീട്ടിലെത്തി രക്തംവാര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതിനിടെ, വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് അടച്ചിട്ട വാതില്‍ ചവിട്ടിപ്പൊളിച്ച് വീടിന്റെ അകത്തുകടന്നതോടെ സെബാസ്റ്റ്യനെ ജനലില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

 

Read Also: ചൂട് സഹിക്കാൻ വയ്യ, ബസിൽ ആള് കേറുന്നില്ല; കെഎസ്ആർടിസി സ്വിഫ്റ്റില്‍ കർട്ടന്‍ ഇടാൻ ആലോചന

spot_imgspot_img
spot_imgspot_img

Latest news

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

Related Articles

Popular Categories

spot_imgspot_img