പാലക്കാട്: ട്രെയിൻ തട്ടി അച്ഛനും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു. പാലക്കാട് ലക്കിടിയിലാണ് സംഭവം. 24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് അപകടത്തിൽപ്പെട്ടത്.
കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും രണ്ടു വയസുകാരനായ മകനുമാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലക്കിടി ഗേറ്റിന് സമീപത്ത് വൈകീട്ട് 4.30 നാണ് അപകടം നടന്നത്. യുവാവും കുഞ്ഞും പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നു.
ചെനക്കത്തൂർ പൂരം കാണാനെത്തിയതായിരുന്നു ഇരുവരും. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കുടുംബ പ്രശ്നം വില്ലനായി; മകൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
കോഴിക്കോട്: മകൻ്റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അച്ഛൻ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകൻ സനലിന്റെ മർദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇയാൾ.
മാർച്ച് 5 നായിരുന്നു ഇയാൾക്ക് മർദനമേറ്റത്. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.