കൊച്ചി: പെരിയാർ നദിയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു. കാലടി മലയാറ്റൂരിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്. മലയാറ്റൂർ നെടുവേലി സ്വദേശികളായ ഗംഗ (48), മകൻ ധാർമിക് (7) എന്നിവരാണ് മരിച്ചത്.
ഇന്നു വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. വീടിനടുത്തുള്ള മധുരിമ കടവിൽ വെച്ചാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ഇവർ ഈ കടവിൽ സ്ഥിരമായി കുളിക്കാൻ പോകാറുള്ളതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കുളിക്കാൻ പോയ അച്ഛനെയും മകനെയും ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാതായതോടെ നാട്ടുകാർ തിരച്ചില്‍ നടത്തുകയായിരുന്നു. ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ മലയാറ്റൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ആശുപത്രിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പിടിയില്‍
കോഴിക്കോട്: മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ യുവതിയ്ക്ക് ഗുരുതര പരിക്ക്. കോഴിക്കോട് ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ വെച്ചാണ് സംഭവം. പേരാമ്പ്ര കൂട്ടാലിട സ്വദേശിനി പ്രബിഷയാണ് ആക്രമണത്തിനിരയായത്.
പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് പ്രശാന്ത് ആണ് ആക്രമണം നടത്തിയത്. യുവതിയുടെ മുഖത്തും നെഞ്ചിലും പുറത്തും ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നടുവേദനയ്ക്ക് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയില്‍ കടന്നു കയറിയാണ് പ്രതി ആക്രമണം നടത്തിയത്. ഇവിടെ കഴിഞ്ഞ 18-ാം തിയ്യതി മുതൽ പ്രബിത ചികിത്സയിൽ കഴിയുകയാണ്.