web analytics

മലഞ്ചരക്ക് കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ…

മലഞ്ചരക്ക് കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ

IDUKKI: കാട്ടാനയാക്രമണം മൂലം വനാതിർത്തിയിലെ മലഞ്ചരക്ക് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിൽ ഇടുക്കി ഹൈറേഞ്ചിലെ കർഷകർ. ഉപ്പുതറ കൂപ്പുപാറയിൽ കഴിഞ്ഞ ദിവസം കാട്ടാന കൃഷി നശിപ്പിച്ചു.

പാറയിൽ ശോഭന, മുഖാലയിൽ ടോമി ജോസഫ്, മക്കപ്പുഴ എം.എസ് ബിജു , പറത്താനം പി.ആർ.വിജയൻ , മനയ്ക്ക പ്പറമ്പിൽ രോഹിണി എന്നിവരുടെ കൃഷിയാണ് കാട്ടാന നശിപ്പിച്ചത്.

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

തെങ്ങ്, ഏലം, കുരുമുളക്, വാഴ തുടങ്ങിയവയാണ് നശിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ ശോഭനയുടെ മുറ്റത്തിന് സമീപം നിന്ന തെങ്ങ് മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് ഇവർ ഉണർന്നത്.

താമസിയാതെ ആന അടുത്ത പറമ്പിലേയ്ക്ക് പോയെങ്കിലും നേരം ഓരോ പുരയിടത്തിലും വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്. (മലഞ്ചരക്ക് കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ)

കഴിഞ്ഞ രണ്ടാഴ്ചയിൽ അധികമായി കാട്ടാന കൃഷിനശിപ്പിച്ച കാക്കത്തോട്, മാക്കപ്പതാൽ പ്രദേശത്തിന് സമീപമാണ് കൂപ്പുപാറ.

ആറ് കിലോമീറ്റർ ദൂരം സൗരവേലി നിർമ്മാണം നടക്കുന്നതിന്റെ പരിധിയിലാണ് വെള്ളിയാഴ്ച പുലർച്ചെ കാട്ടാന കയറിയത്.

ബുധനാഴ്ച രാത്രിയിലും കാട്ടാന കയറി

ബുധനാഴ്ച രാത്രിയിലും ഈ പ്രദേശത്ത് കാട്ടാന കയറിയെങ്കിലും കാര്യമായ കൃഷി നാശം ഉണ്ടായില്ല. നിർമാണം പൂർത്തിയായ കാക്കത്തോട് പ്രദേശത്തെ സൗര വേലിയിൽ ഇപ്പോഴും വൈദ്യൂതി പ്രവഹിക്കുന്നില്ല.

വർധിച്ച് വരുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിൽ വനം വകുപ്പ് അനാസ്ഥ തുടർന്നുവെന്നാണ് കർഷകരുടെ പരാതി.

ദിവസങ്ങൾക്ക് മുൻപ് ഇടുക്കി വനമേഖലയുടെ ഭാഗമായ കാഞ്ചിയാർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ വരുന്ന വനാതിർത്തി സമീപമുള്ള മുരിക്കാട്ടുകുടി തുളസിപ്പടി മേഖലയിലെ നിരവധി കർഷകരുടെ കൃഷിയിടങ്ങളിലായി ആനക്കൂട്ടം ഇറങ്ങി വ്യാപക നാശം വിതച്ചിരുന്നു.

തുളസിപ്പടി സ്വദേശികളായ കൂനാനി ജോണി, ഇരട്ട പ്ലാമൂട്ടിൽ രാജു, ആറ്റുച്ചാലിൽ ബി നോയി, ചക്കാലയ്ക്കൽ കുഞ്ഞുമോൻ, രാജൻ പുതുശേരിൽ, ജോണി പുതു പറമ്പിൽ എന്നിവരുടെ ഏലത്തോട്ടങ്ങളിലാണ് കാട്ടാനകൾ നാശം സൃഷ്ടിച്ചത്.

രാത്രി മുരിക്കാട്ടുകുടി ട്രഞ്ചിന് സമീപത്തെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ നാട്ടുകാർ പടക്കം പൊട്ടിച്ചും ബഹളം വെച്ചും ഓടിച്ച് വനാതിർത്തിയിലെ ചപ്പാത്ത് കടത്തി കാട്ടിലേയ്ക്ക് വിട്ടിരുന്നു.

എന്നാൽ ഈ ആനകൾ രാത്രി 11 ഓടെ സമീപത്തെ മറ്റൊരു മേഖലയായ തുളസിപ്പടിയിലേയ്ക്ക് കടന്നു. രണ്ട് പിടിയാനകളും ഒരു കുട്ടിയാനയുമാണ് ഉണ്ടായിരുന്നത്. ഇവ രാത്രി മുഴുവൻ ഈ പ്രദേശമാകെ കയറിയിറങ്ങി നാശം വിതച്ചു.

ഏലത്തോട്ടങ്ങളിൽ കടന്ന കാട്ടാനകൾ പ്ലാവിൽ നിന്നും ചക്കകൾ പറിച്ചു തിന്നും വാഴകൾ വ്യാപകമായി ഒടിച്ചു തിന്നും കൃഷിയിടമാകെ നശിപ്പിച്ചു.

പുലർച്ചെ നാലു മണിക്ക് ശേഷമാണ് കാട്ടാനകൾ തിരികെ വനത്തിലേയ്ക്ക് കയറി പോയത്.

ഇതോടെ കടം വാങ്ങിയും സ്ഥലം പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കർഷകർക്ക് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.

കാട്ടാനയാക്രമണം കെട്ടിച്ചമച്ച കഥയോ..? അന്വേഷണം

പീരുമേട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പോസ്റ്റ് മോർട്ടത്തിൻ്റെ പ്രാഥമിക റിപ്പോർട്ടിലാണ് മരണകാരണം കാട്ടാന ആക്രമണം അല്ലെന്ന് സൂചന നൽകുന്നത്.

പീരുമേട് തോട്ടാപ്പുര സ്വദേശി സീത (42) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചതായി ഭർത്താവും മക്കളും പുറംലോകത്തെ അറിയിച്ചത്.

സീതയുടെ ഭർത്താവ് ബിനു (48) വിന് ആനയുടെ അക്രമണത്തിൽ പരിക്കേറ്റതായുമാണ് പുറം ലോകം അറിഞ്ഞത്.

ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടു മക്കൾ ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു വെന്നായിരുന്നു വിശദീകരണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കാട്ടുപത്രി, പുളി, തേൻ തുടങ്ങിയ വനവിഭവങ്ങൾ ശേഖരിക്കാനാണ് ഇവർ നാലുപേരും കാടിനുള്ളിലേക്ക് പോയത്.

രാവിലെ ഒൻപതു മണിയോടെ ഇവർ ഇവരുടെ വാസ സ്ഥലമായ തോട്ടാപ്പുരയിൽ നിന്നും പോയിരുന്നു.

ഒരു മണിക്ക് ശേഷം ബന്ധുക്കൾക്ക് ബിനുവിന്റെ മക്കൾ ഫോൺ വിളിച്ചാണ് അപകട വിവരം അറിയിച്ചത്.

ബിനു വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനാണ്. ഇയാൾ സംഭവം വനപാലകരെയും അറിയിച്ചു.

തുടർന്ന് ബന്ധുക്കളും വനപാലകരും കാടിനുള്ളിൽ പോയാണ് പരിക്കേറ്റ ഇരുവരെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിൽ എത്തിച്ച ശേഷമാണ് സീത മരിച്ചത്. പരിക്കേറ്റ ബിനുവിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നു.

കെഎസ്ഇബി ജീവനക്കാർക്കു നേരെ തോക്കുചൂണ്ടി

ഇടുക്കി പുളിയൻമലയിൽ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാനെത്തിയ കെഎസ്ഇബി കരാർ ജീവനക്കാരെ ഫാം ഉടമയായ യുവാവ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി.

പുളിയൻമല വെട്ടിക്കൽ നിധിനെയാണ് (41) സംഭവത്തിൽ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

പ്രദേശത്ത് പോസ്റ്റ് മാറുന്നതിനിടെ കരാർ തൊഴിലാളിയുമായി നിധിൻ തർക്കവും അടിപിടിയും ഉണ്ടായി.

തുടർന്ന് കരാർ തൊഴിലാളിയായ അഭിലാഷ് ജോർജ്ജിന് മർദനമേറ്റതായും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും നൽകിയ പരാതിയിലാണ് അറസ്റ്റ്.

വാഹനം മാറ്റാൻ സമ്മതിക്കാതെ ഇരുമ്പുവടി ഉൾപ്പെടെയുള്ളവയുമായി ആക്രമിച്ചെന്ന് അഭിലാഷ് പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നിധിനെ അറസ്റ്റ് ചെയ്ത പോലീസ് എയർ പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്.

Summary: Due to frequent wild elephant attacks, farmers in the high-range areas of Idukki are being forced to abandon shifting cultivation near forest borders.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ

ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ തിരുവനന്തപുരം∙ ഇടുക്കി ഡാമിലെ...

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ന്യൂഡൽഹി: ചെങ്കോട്ട...

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പിഎം ശ്രീ വിവാദവും ചർച്ചയ്‌ക്ക്

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും...

വിമാനം ദേശീയപാതയിൽ ഇറക്കി; മുൻഭാഗം തകർന്നു

വിമാനം ദേശീയപാതയിൽ ഇറക്കി; മുൻഭാഗം തകർന്നു ചെന്നൈ: സാങ്കേതിക തകരാറിനെ തുടർന്ന് തമിഴ്നാട്ടിലെ...

വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രത്തിൽ വൻ തീപിടിത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം,റോഡിലൂടെ ഒഴുകി വെളിച്ചെണ്ണ

വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രത്തിൽ വൻ തീപിടിത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം അരീക്കോട്...

Related Articles

Popular Categories

spot_imgspot_img