ഒന്ന് മുതൽ 50 വരെ എഴുതാത്തതിന് 4വയസുകാരിയെ അച്ഛൻ അടിച്ച് കൊന്നു
ഫരീദാബാദ്: ഹോംവർക്ക് ചെയ്യാതിരുന്നതിന്റെ പേരിൽ നാലുവയസുകാരിയെ പിതാവ് മർദിച്ച് കൊലപ്പെടുത്തിയതായി പൊലീസ്.
ഉത്തർപ്രദേശിലെ ഫരീദാബാദിലാണ് സംഭവം. കൃഷ്ണ എന്നയാളാണ് മകളെ ക്രൂരമായി മർദിച്ചത്.
ബുധനാഴ്ച പ്ലേ സ്കൂളിൽ നിന്നു വീട്ടിലെത്തിയ കുട്ടിയെ ഹോംവർക്ക് ചെയ്യാൻ കൃഷ്ണ വിളിച്ചിരുത്തി. ഒന്ന് മുതൽ 50 വരെ എഴുതാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടിക്ക് അത് പൂർത്തിയാക്കാൻ സാധിച്ചില്ല.
ഇതോടെ ദേഷ്യം വന്ന കൃഷ്ണ കുട്ടിയെ പൊതിരെ മർദിക്കുകയായിരുന്നു. മർദനത്തിനിടെയാണ് കുട്ടി മരണപ്പെട്ടത്.
വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ മകളെ അനക്കമറ്റ നിലയിൽ കണ്ടെത്തി. തുടർന്ന് ഉടൻ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
പോസ്റ്റുമോർട്ടത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതര ക്ഷതമേറ്റതായി കണ്ടെത്തി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകി.
സംഭവത്തിൽ കുട്ടിയുടെ പിതാവായ കൃഷ്ണയെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ല സ്വദേശിയായ കൃഷ്ണ തൊഴിൽ ആവശ്യത്തിനായി കുടുംബത്തോടൊപ്പം ഫരീദാബാദിലേക്ക് താമസം മാറിയതായിരുന്നു.
കൃഷ്ണയും ഭാര്യയും സ്വകാര്യ സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത്. രാവിലെ ഷിഫ്റ്റിൽ ഭാര്യ ജോലിക്കുപോകുമ്പോൾ കുട്ടിയുടെ സംരക്ഷണം കൃഷ്ണയായിരുന്നു നോക്കിയിരുന്നത്.
English Summary
A four-year-old girl was beaten to death by her father in Faridabad after she failed to complete her homework. The accused, Krishna, allegedly lost his temper when the child could not write numbers from 1 to 50. A post-mortem confirmed severe internal injuries. Police have arrested the father on murder charges and he has been remanded to police custody.
faridabad-father-kills-four-year-old-homework
Faridabad, Uttar Pradesh, Child Abuse, Murder, Crime News, Homework Violence, PTI News









