web analytics

വലിയ ഇടയന് വിട ; കബറടക്ക ശുശ്രൂഷകൾക്ക് സമാപനം

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ കബറടക്കം ഇന്ന് നടന്നു. പുത്തൻ കുരിശിലെ സഭാ ആസ്ഥാനത്തോട് ചേർന്നുള്ള മാർ അത്തനേഷ്യസ് കത്തീഡ്രലിൽ വൈകിട്ട് നാലുമണിക്ക് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് കബറടക്കം നടന്നത്. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

പാത്രിയാർക്കിസ് ബാവയുടെ പ്രതിനിധികളായി അമേരിക്ക, യു.കെ. ആർച്ച് ബിഷപ്പുമാർ ശുശ്രൂഷകളിൽ പങ്കെടുത്തു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി പി. പ്രസാദ്, വി. ഡി. സതീശൻ, കെ.സി. വേണുഗോപാൽ, ജോസ് കെ. മാണി, കെ. സുധാകരൻ, അനൂപ് ജേക്കബ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാൻ സഭാ ആസ്ഥാനത്തെത്തി.

പൊതുദർശനം ആരംഭിച്ചത് മുതൽ ആയിരങ്ങളാണ് അദ്ദേഹത്തെ കാണാൻ കോതമംഗലം ചെറിയ പള്ളിയിലേക്കും പിന്നീട് വലിയ പള്ളിയിലേക്കും പുത്തൻ കുരിശ് പള്ളിയിലേക്കും എത്തിക്കൊണ്ടിരുന്നത്.

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സഭാവിശ്വാസികളെ ചേർത്ത് പിടിച്ചും അരമനക്കുള്ളിൽ ഒളിക്കാതെ പ്രതിഷേധിച്ചും കലഹിച്ചും സഭാവിശ്വാസികളോടൊപ്പം ചേർന്നുനിന്ന വ്യക്തിത്വമായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ ബാവ. ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഭാ വിശ്വാസികൾക്കായി പടുത്തുയർത്തിയ അദ്ദേഹത്തെ ‘മലങ്കര സഭയുടെ യാക്കോബ് ബുർദാന’ എന്നാണ് വിശ്വാസികൾ ഭക്തിയോടെ വിളിക്കുന്നത്. ജീവിതത്തിലൂടെയും ആശയത്തിലൂടേയും പകരംവെക്കാനില്ലാത്ത നേതൃത്വമാണ് അദ്ദേഹത്തിന്റേത്.

English summary : Farewell to the great shepherd ; concluding the graveside services

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്; പുൽമേടുകളിൽ വ്യാപകമായി മഞ്ഞു പാളികൾ

മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക് ഒരിടവേളക്കുശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്. മേഖലയിലെ കുറഞ്ഞ താപനിലയായ...

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി ഇടുക്കി...

ഇന്നുമുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; സേവനങ്ങൾക്കായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

ഇന്നുമുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും ന്യൂഡൽഹി ∙ ചീഫ് ലേബർ...

“50 ഉറക്ക ഗുളികകൾ കഴിച്ചു” – ഇൻസ്റ്റഗ്രാം വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ്; ഞൊടിയിടയിൽ ആക്ഷൻ എടുത്ത് മെറ്റ; 7 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തനം !

ഇൻസ്റ്റാഗ്രാം വീഡിയോ കണ്ട് ഞൊടിയിടയിൽ യുവാവിനെ രക്ഷപെടുത്തി പോലീസ് ലക്നൗ: ഇൻസ്റ്റഗ്രാമിൽ ആത്മഹത്യ...

എംബിബിഎസ് പ്രവേശനം: ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാൻ സ്വന്തം കാൽപ്പാദം മുറിച്ചുമാറ്റി യുവാവ് ! കുടുങ്ങിയത് ഇങ്ങനെ:

ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കാൻ സ്വന്തം കാൽപ്പാദം മുറിച്ചുമാറ്റി യുവാവ് ലക്നൗ: ഭിന്നശേഷി സർട്ടിഫിക്കറ്റും...

Related Articles

Popular Categories

spot_imgspot_img