വാഹനം കടന്നു പോകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് ഒടുവിൽ കാറിൽ സഞ്ചരിച്ച കുടുംബത്തെ കൂട്ടം കൂടി ആക്രമിച്ച സംഘത്തിലെ നാലുപേർ പേർ അറസ്റ്റിൽ. ഇടക്കുന്നം പുത്തൻവീട്ടിൽ ഷഹിൻ ഷാജി(30), ഭാര്യ ഫാത്തിമ സുമയ്യ(24), മകൾ മൂന്നുവയസ്സുകാരി മെഹ്സ മറിയം എന്നിവരടങ്ങുന്ന കുടുംബമാണ് ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഷഹിൻ ഷാജി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. Family including child, travelling in car brutally assaulted in Kanjirappally
ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് കെ.കെ.റോഡിൽ ചേപ്പും പാറയിലാണ് സംഭവം. ചങ്ങനാശ്ശേരിയിൽനിന്ന് കാഞ്ഞിരപ്പള്ളി ഇടക്കുന്നത്തേക്ക് മടങ്ങുകയായിരുന്നു കാർ യാത്രക്കാർ. ചേപ്പുംപാറയിൽ ബുള്ളറ്റ് ഷോറൂമിന് സമീപം സുഹൃത്തിനെ കണ്ട് കാർ നിർത്തി സംസാരിച്ചു.
ഇതിനിടെ ബൈക്കിൽ രണ്ടുപേർ പിന്നിലെത്തി. ബൈക്ക് കടന്നുപോകാൻ കാർ മാറ്റണമെന്നാവശ്യപ്പെട്ട് തർക്കമുണ്ടായി. കാർ റോഡ് അരികിലാണെന്നും ബൈക്ക് കടന്നുപോകാൻ സ്ഥലമുണ്ടന്നും ഷഹിൻ പറഞ്ഞപ്പോൾ കാറിന്റെ വശത്തുകൂടി ഉരച്ചുകൊണ്ടും കണ്ണാടി തിരിച്ചൊടിച്ചും ബൈക്ക് മുൻപിലേക്ക് കയറ്റി വിലങ്ങി ഇരുവരും ചേർന്ന് ആക്ര മിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ഇവർ വിളിച്ചു വരുത്തിയ ആറുപേർ കൂടി അക്രമികൾക്ക് ഒപ്പം ചേർന്നു. ഇവർ ഹെൽമെറ്റിന് അടിക്കുകയും താക്കോൽ ഉപയോഗിച്ച് പരിക്ക് ഏൽപ്പിക്കുകയും ചെയ്തു. സംഭവമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും അവരുടെ മുൻപിലും മർദിച്ചു. സംഭവത്തിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്.