കോഴിക്കോട്: മകൻ്റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അച്ഛൻ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകൻ സനലിന്റെ മർദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇയാൾ.
മാർച്ച് 5 നായിരുന്നു ഇയാൾക്ക് മർദനമേറ്റത്. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്
മാനന്തവാടി: മാനന്തവാടിയിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വഴിയോര കച്ചവടക്കാരനായ വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ (65) ആണ് അപകടത്തിൽ മരിച്ചത്. ഉന്തുവണ്ടി കച്ചവടക്കാരനായിരുന്നു ഇയാൾ.
ജീപ്പിലുണ്ടായിരുന്ന സിപിഒമാരായ കെ.ബി പ്രശാന്ത്, ജോളി സാമുവൽ, വി. കൃഷ്ണൻ എന്നിവർക്കും, പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവർക്കുമാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. ഇന്ന് 3 മണിയോടെ വള്ളിയൂർക്കാവ് ഓട്ടോസ്റ്റാൻഡിന് സമീപത്ത് വെച്ചായിരുന്നു അപകടം.