web analytics

തെങ്ങ് വീണ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം

തെങ്ങ് വീണ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം

തിരുവനന്തപുരം: കുന്നത്തുകാലിൽ തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് വീണ് മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം നൽകാൻ തീരുമാനം. 2 ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനം.

തൊഴിലുറപ്പ് നിയമപ്രകാരം മരിച്ചവരുടെ കുടുംബം ധനസഹായത്തിന് അർഹരാണ്. അതിനാൽ നിയമപരമായ അവകാശികൾക്ക് 15 ദിവസത്തിനകം തുക കൈമാറുമെന്നാണ് അറിയിപ്പ്.

കൂടാതെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ ചെലവുകൾ പൂർണ്ണമായും NREGS വഹിക്കും. തൊഴിലുറപ്പ് നിയമമനുസരിച്ച് പരിക്കേറ്റവർക്ക് അവർക്ക് ചെയ്യാൻ സാധിക്കുമായിരുന്ന തൊഴിൽ ദിനങ്ങളുടെ പകുതി കൂലിക്കും അർഹതയുണ്ട്.

ഇന്നലെ കാട്ടാക്കട കുന്നത്തുകാൽ ചാവടിയിൽ ആണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. കാപ്പി കുടിച്ച് വിശ്രമിച്ചിരുന്ന 2 തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്.

ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാവടി സ്വദേശികളായ ചന്ദ്രിക, വസന്ദ എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. കൂടെയുണ്ടായിരുന്ന 5 തൊഴിലാളികൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് മാറ്റി.

സ്നേഹലത (54), ഉഷ (59) എന്നിവർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് തൊഴിലാളികളിൽ പലരും ചിതറി ഓടിയിരുന്നു. ഇവർക്കും പരുക്കുകൾ പറ്റിയിട്ടുണ്ട്.

ഏകദേശം 48 തൊഴിലാളികൾ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കനാൽ വൃത്തിയാകുന്നതിനായിട്ടാണ് തൊഴിലാളികൾ ഇവിടേക്ക് എത്തിയത്. തെങ്ങിന് ഏറെ കാലപ്പഴക്കം ഉണ്ടായിരുന്നതായാണ് വിവരം. പാറശ്ശാല ഫയർഫോഴ്സും വെള്ളറട പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കാട്ടാനയുടെ ചവിട്ടേറ്റു; യുവാവിന് ഗുരുതര പരിക്ക്

തിരുവനന്തപുരം: സ്കൂട്ടറിൽ പോകുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്. തിരുവനന്തപുരം പാലോട് ആണ് സംഭവം. പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രൻ (48)-നാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 6.45ഓടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ വരുന്നതിനിടെ മുല്ലച്ചൽ പിപ്പാവാലിയ്ക്ക് സമീപത്തുവെച്ചാണ് സംഭവം.

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാട്ടാന സ്കൂട്ടര്‍ മറിച്ചിടുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന ജിതേന്ദ്രനെ കാട്ടാന ചവിട്ടി പരിക്കേൽപിച്ചു.

ആക്രമണത്തിൽ ജിതേന്ദ്രന്‍റെ വാരിയെല്ലിന് പൊട്ടൽ സംഭവിച്ചു. ആക്രമണം നടന്ന ഉടൻ തന്നെ ജിതേന്ദ്രനെ പാലോട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇവിടെ വെച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാറ്റി.

ഈ മേഖലയിൽ ഒറ്റയാൻ കാട്ടാനയുണ്ട്. ഇടയ്ക്ക് ജനവാസ മേഖലയിൽ ഇറങ്ങാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.

Summary: Thiruvananthapuram Kunnathukal incident: Families of two workers who died after a coconut tree fell on them during MGNREGA work will receive financial aid. The government has decided to provide ₹2 lakh each to the families.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

ആത്മീയതയുടെ 65 വർഷങ്ങൾ; കോട്ടയം ഏറ്റുമാനൂർ കുരിശുമലയിൽ കുരിശ് സ്ഥാപിച്ചതിന്റെ 65-ാം വാർഷികവും ദുഃഖവെള്ളി ആചരണവും

കോട്ടയം ഏറ്റുമാനൂർ കുരിശുമലയിൽ കുരിശ് സ്ഥാപിച്ചതിന്റെ 65-ാം വാർഷികത്തിൽ ദുഃഖവെള്ളി...

ക്ഷേമപെൻഷൻ 3000, കുടുംബങ്ങൾക്ക് 25 ലക്ഷം ഇൻഷുറൻസ്; യുഡിഎഫ് പ്രകടന പത്രിക പുറത്തിറങ്ങി

ക്ഷേമപെൻഷൻ 3000, കുടുംബങ്ങൾക്ക് 25 ലക്ഷം ഇൻഷുറൻസ്; യുഡിഎഫ് പ്രകടന പത്രിക...

കൊല്ലം പൂരം: ഏപ്രിൽ 16-ന് കൊല്ലം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി

കൊല്ലം: തെക്കൻ കേരളത്തിലെ പൂരപ്രേമികളുടെ ഹൃദയമിടിപ്പായ കൊല്ലം പൂരത്തിന് ആവേശം കൂട്ടാൻ...

നാടിനെ വിറപ്പിച്ച് കൊമ്പൻ! കണ്ണാടിപ്പറമ്പിൽ മണിക്കൂറുകൾ നീണ്ട ഭീതി; ഒടുവിൽ ആ തന്ത്രം ഫലിച്ചു

കണ്ണൂർ: കണ്ണാടിപ്പറമ്പിനെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട ഭീതിക്ക് ഒടുവിൽ വിരാമം....

സംവരണ മണ്ഡലങ്ങളിൽ അന്യമതസ്ഥർ വേണ്ട! തമിഴ്‌നാട്ടിൽ വൻ നിയമപോരാട്ടം; സ്ഥാനാർത്ഥികൾ വെട്ടിലാകുമോ?

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കേന്ദ്രങ്ങളെ മുനയിൽ നിർത്തുന്ന...

Related Articles

Popular Categories

spot_imgspot_img