സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അജിത് നായകനായെത്തിയ വിടാമുയർച്ചി. ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ ആദ്യ ഷോ വലിയ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.
ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പ് വിവിധ ഓൺലൈൻ സൈറ്റുകളിൽ ചോർന്നതായാണ് റിപ്പോർട്ടുകൾ. 1080p, 720p, 480p എന്നീ HD റെസല്യൂഷനുകളിലാണ് ചിത്രം ഓൺലൈനിൽ പ്രചരിക്കുന്നത്. സിനിമ നിരവധി നിയമവിരുദ്ധ വെബ്‌സൈറ്റുകളിൽ സൗജന്യമായി ലഭ്യമാണ്. ചിത്രത്തിന്റെ ലിങ്കുകൾ ഇതിനകം തന്നെ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഇത് സിനിമയുടെ മൊത്തത്തിലുള്ള ബോക്‌സ് ഓഫീസ് പ്രകടനത്തെ തന്നെ ബാധിക്കും.
ബ്രേക്ക്ഡൗൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ് വിടാമുയർച്ചി. തൃഷയാണ് ചിത്രത്തിൽ നായിക. 200 കോടി ബഡ്ജറ്റിൽ പൂർത്തീകരിച്ച ചിത്രം ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ചിത്രത്തിനായി അജിത് 105 കോടിയോളം രൂപ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്