‘കയ്യിലെന്താ…ബോംബ്’; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ‘തമാശ’ പറഞ്ഞ വിദേശി പിടിയിൽ

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം

കൊച്ചി: ചെക്ക് ഇൻ ചെയ്യുന്നതിനിടെ തമാശയായി ബോംബ് എന്നു പറഞ്ഞ സ്ലൊവാക്യ പൗരനു കിട്ടിയത് മുട്ടൻ പണി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. എയർ ഇന്ത്യയുടെ കൊച്ചി- ഡൽഹി വിമാനത്തിൽ പോകാനെത്തിയ റെപൻ മാറെക്കിനെയാണ് പിടികൂടിയത്.(Fake bomb threat; foreigner arrested)

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ചെക്ക് ഇൻ ചെയ്യുന്നതിനിടെ കൈയിലുണ്ടായിരുന്ന പവർ ബാങ്ക് കൗണ്ടറിൽ വച്ചു. അതെന്താണെന്നു ചോദിച്ച ഉടൻ ഇയാൾ എയർ ഇന്ത്യ ജീവനക്കാരനോടു തമാശയായി അതു ബോംബാണെന്നു മറുപടി നൽകി. തുടർന്ന് ജീവനക്കാർ ഇക്കാര്യം സുരക്ഷാ ജീവനക്കാരെ അറിയിച്ചു.

പിന്നാലെ ഇയാളെ പിടികൂടി ബാ​ഗും മറ്റും വിശദമായി പരിശോധിച്ച ശേഷം പൊലീസിനു കൈമാറുകയായിരുന്നു. വിമാനത്താവളത്തിലെ ബോംബ് ത്രെറ്റ് അസസ്മെന്റ് കമ്മിറ്റി ക്രമപ്രകാരം യോ​ഗം ചേർന്നാണു നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

മലപോലെ മാലിന്യം നിറഞ്ഞ കൊച്ചിയിലെ ആ സ്ഥലം ഇനി ഓർമ; ബ്രഹ്‌മപുരത്ത് എം.എൽ.എമാരുടെ ക്രിക്കറ്റ് കളി; ചിത്രങ്ങള്‍ പങ്കുവെച്ച് മന്ത്രി എം.ബി. രാജേഷ്

കൊച്ചിയുടെ മാലിന്യ ഹബായി മാറിയ ബ്രഹ്‌മപുരത്തെ വീണ്ടെടുത്ത് സംസ്ഥാന സര്‍ക്കാര്‍. മലപോലെ മാലിന്യം...

യു.കെ. പരിധി വിട്ടെന്ന് ട്രംപ്; നീക്കം യു.കെയെ സാമ്പത്തികമായി തളർത്താനോ ?

കാനഡയ്ക്കും, ചൈനയ്ക്കുംമെക്സിക്കോയ്ക്കും ഇറക്കുമതി തീരുവ ചുമത്തി പണി കൊടുത്ത ട്രംപിൻ്റെ യു...

മലയാളിയുടെ കൂടെ തന്നെയുണ്ട് അറേബ്യൻ ഭാ​ഗ്യദേവത; 59.29 കോടി രൂപ അടിച്ചത് ആഷിക് പടിഞ്ഞാറത്തിന്

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് 59.29 കോടി രൂപ...

വരച്ചവരയ്ക്ക് കൈക്കൂലി; റവന്യൂ വിഭാഗം ജീവനക്കാരൻ വിജിലൻസ് പിടിയിൽ; പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി

ആലപ്പുഴ: വസ്തുവിന്റെ ലൊക്കേഷൻ സ്‌കെച്ചിനു 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ...

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

Related Articles

Popular Categories

spot_imgspot_img