ക്ഷേത്രത്തിന് മുന്നിലെ വിഗ്രഹം തകര്‍ത്ത 17-കാരനെ പൊലീസ് അറസ്റ്റു ചെയ്തു. മൂന്നാം തവണയും എസ്എസ്എല്‍സി പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ പ്രകോപനത്തിലാണ് ഇയാള്‍ വിഗ്രഹം തകര്‍ക്കാന്‍ പോയതെന്ന് പൊലീസ് അറിയിച്ചു. ഈ സംഭവം ഈസ്റ്റ് ബെംഗളൂരുവിലെ തിപ്പസന്ദയില്‍ ആണ് നടന്നത്. Failed in exam; youth smashes idol in temple
ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്. തന്റെ തുടര്‍ച്ചയായ പരാജയത്തിന് ദൈവങ്ങളെ കുറ്റപ്പെടുത്തുന്ന യുവാവ്, ക്ഷേത്രത്തിലെത്തി വിഗ്രഹം തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നവംബര്‍ 15ന് നടന്ന സംഭവത്തില്‍, വിദ്യാർത്ഥി ക്ഷേത്രത്തിനടുത്തേക്ക് എത്തി വിഗ്രഹം തകര്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം, ക്ഷേത്രത്തിലെ പൂജാരിയാണ് തകര്‍ന്ന വിഗ്രഹം ആദ്യം കണ്ടത്, പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് 17-കാരനെ കസ്റ്റഡിയില്‍ എടുത്തു, തുടര്‍ നടപടികള്‍ക്കായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറി.