ഞൊട്ടയൊടിച്ചാൽ എല്ലുകൾക്ക് തേയ്മാനം വരുമോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കൈ വിരലുകളിലെ ഞൊട്ടയൊടിക്കുന്ന ശീലം ഒട്ടുമിക്കവർക്കും ഉണ്ട്. യാദൃശ്ചികമായി ചെയ്യുന്ന ഈ പ്രവൃത്തി ചിലരിൽ അമിതമായി കാണപ്പെടുന്നു. ചിലർ ഒരുപാട് ടെൻഷനിൽ ഇരിക്കുന്ന സമയത്താണ് ഞൊട്ട ഓടിക്കുക. ചിലർക്ക് ഇതൊരു രസമാണ്. എന്നാൽ ഞൊട്ടയൊടിക്കൽ ഇഷ്ടമില്ലാത്തവരുമുണ്ട്. ഇങ്ങനെ ചെയ്താൽ വിരലിലെ എല്ലുകൾ ഒടിയുമെന്ന് പറയുന്നവരും ചുരുക്കമല്ല. ഞൊട്ടയൊടിക്കൽ ശബ്ദം എങ്ങനെയാണ് ഉണ്ടാവുന്നതെന്ന് അറിയാമോ?

ശരീരത്തിലെ വിരല്‍ ഉള്‍പ്പെടെയുള്ള ജോയന്റുകള്‍ ചേരുന്നിടത്ത് ഒരു ഫ്‌ളൂയിഡ് കൂടിയുണ്ടാകും. സൈനോവില്‍ ഫ്‌ളൂയിഡ് എന്നാണ് ഇത് അറിയുന്നത്. ഇത് ജോയന്റുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഇവയിൽ പല വാതകങ്ങളും അടങ്ങിയിട്ടുണ്ട്. നാം ഞൊട്ടയൊടിയ്ക്കുമ്പോള്‍ ഫ്‌ളൂയിഡിലെ പ്രഷര്‍ കുറയുകയും വായു കുമിളയായി മാറുകയും ചെയ്യുന്നു. ഇതാണ് ഞൊട്ടയൊടിയ്ക്കുമ്പോഴുണ്ടാകുന്ന ശബ്ദമായി കേള്‍ക്കുന്നത്. കുമിള വീണ്ടും ഫ്‌ളൂയിഡിലേയ്ക്ക് അലിഞ്ഞു ചേരാന്‍ ഏതാണ്ട് 20 മിനിറ്റെടുക്കും. ഈ സമയത്തിനുള്ളിൽ വീണ്ടും ഞൊട്ടയൊടിച്ചാല്‍ ശബ്ദമുണ്ടാകില്ല. ഷോള്‍ഡറിലും കഴുത്ത് തിരിയ്ക്കുമ്പോഴുമെല്ലാം ചിലപ്പോള്‍ ഈ ശബ്ദം കേള്‍ക്കുന്നതിന്റെ കാരണം സൈനോവില്‍ ഫ്‌ളൂയിഡ് ആണ്.

ഞൊട്ടയൊടിക്കൽ എല്ലുതേയ്മാനത്തിനു കാരണമാവുമെന്നാണ് പലരുടെയും ഭയം. വിഷയത്തിൽ 50 വര്‍ഷമെടുത്ത് അമേരിക്കയിലെ ഡോണാള്‍ഡ് എന്ന ഡോക്ടര്‍ പഠനം നടത്തി. അദ്ദേഹത്തിന്റെ ഇടതു കയ്യില്‍ തുടര്‍ച്ചയായി 365000 തവണ ഞൊട്ടയൊടിച്ചു. അതേ സമയം വലതു കയ്യില്‍ ചെയ്തില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം റിപ്പോര്‍ട്ടും നല്‍കി. രണ്ടു കൈകളിലേയും എല്ലുകള്‍ ഒരേ പോലെയാണ്. അതായത് ഞൊട്ടയൊടിച്ചത് കൊണ്ട് പ്രത്യേകിച്ച് ഒരു മാറ്റവും എല്ലുകള്‍ക്ക് സംഭവിച്ചിട്ടില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

നമ്മുടെ സന്ധികളിലും മറ്റും തുടര്‍ച്ചയായി കേള്‍ക്കുന്ന ചില ശബ്ദങ്ങള്‍, ഉദാഹരണമായി പടികള്‍ കയറുമ്പോള്‍ കാല്‍മുട്ടിലുണ്ടാകുന്ന ചില ശബ്ദങ്ങളും മറ്റും എല്ലുതേയ്മാനം സംഭവിയ്ക്കുന്നതിനു മുന്നോടിയായുള്ള ലക്ഷണങ്ങളായി എടുക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴുത്ത് തിരിയ്ക്കുമ്പോള്‍ ഉള്ള ശബ്ദം, നട്ടെല്ലില്‍ കേള്‍ക്കുന്ന ശബ്ദം, കാല്‍മുട്ടുകളില്‍ തുര്‍ച്ചയായി കേള്‍ക്കുന്ന ശബ്ദം ഇവയെല്ലാം സന്ധിതേയ്മാനം സംഭവിക്കുന്നതിന്റെ സാധ്യത കൂടിയാണെന്ന് പറയാം.

ഞൊട്ടയോടിക്കുമ്പോൾ ശബ്ദത്തിനു പകരം വേദനയുണ്ടാകുന്നുവെങ്കില്‍, റ്യുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങളുടെ സൂചന കൂടിയാകാം. ഇത്തരക്കാര്‍ ഞൊട്ടയൊടിയ്ക്കുമ്പോള്‍ വീക്കം കൂടുകയും ഇത് സന്ധികള്‍ക്ക് ദോഷകരമാവുകയും ചെയ്യും.

Also Read:അത്താഴം ഇനി എട്ടുമണിക്ക് മുമ്പ്

spot_imgspot_img
spot_imgspot_img

Latest news

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

ലഭിച്ചത് പത്ത് പരാതികൾ; ശ്രീതു ഇനി അട്ടക്കുളങ്ങര വനിതാ ജയിലിൽ; റിമാൻഡ് ചെയ്ത് കോടതി

പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത് തിരുവനന്തപുരം: ബാലരാമപുരത്ത് അതിദാരുണമായി കൊല്ലപ്പെട്ട...

Other news

ചൂടിന് ശമനമില്ല; ഇന്നും ചുട്ടുപൊള്ളും; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ...

അ​ന​ധി​കൃ​ത കോ​ഴി​ഫാ​മു​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു; മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ത​യാ​റാ​കാ​തെ വി​ൽ​പ​ന​ശാ​ല​ക​ൾ

കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ അ​ന​ധി​കൃ​ത കോ​ഴി​ഫാ​മു​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു. പ​ഞ്ചാ​യ​ത്ത്...

മിഹിറിന്റെ മരണം; ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെതിരെ നടപടി

മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ് ബിനു അസീസ് കൊച്ചി:...

കുവൈത്തിൽ വൻ തീപിടുത്തം

രണ്ടിടത്തായാണ് കുവൈത്തിൽ തീപിടുത്തമുണ്ടായത്. ജാബർ അൽ അഹമ്മദ്, അൽ വഫ്ര ഏരിയകളിലാണ്...

ഇടുക്കിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ കള്ളക്കേസിൽ കുടുക്കി; വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി നൽകി സർക്കാർ

തൊടുപുഴ: ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ...
spot_img

Related Articles

Popular Categories

spot_imgspot_img