ഫെയ്സ്ബുക്കും ഇൻസ്റ്റയും പെട്ടെന്ന് നിശ്ചലമായി; അമ്പരന്ന് സോഷ്യൽ മീഡിയ; പ്രതികരിക്കാതെ മെറ്റ; ട്രെൻ്റിംഗായി ഹാഷ് ടാഗുകൾ

ന്യൂഡല്‍ഹി: മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നു. രാത്രി എട്ടേ മുക്കാലോടുകൂടിയാണ് വ്യാപകമായി പ്രവര്‍ത്തനരഹിതമായത്. രാജ്യത്തുടനീളമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയതായും അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനും കഴിയാതെയാണ് തടസം നേരിടുന്നത്.

അക്കൗണ്ടില്‍ കയറുമ്പോള്‍ തനിയെ ലോഗൗട്ട് ആകുകയാണ്. പിന്നീട് ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്വേര്‍ഡ് തെറ്റാണെന്നു നോട്ടിഫിക്കേഷന്‍ വരികയും ചെയ്യുന്നു.

എന്താണ് ഇത്തരമൊരു തടസത്തിന് കാരണമെന്ന് മെറ്റയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രതികരണം ഉണ്ടായിട്ടില്ല. ഉടന്‍ തന്നെ അവരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉപയോക്താക്കള്‍

സാമൂഹികമാധ്യമങ്ങളിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്ലാറ്റ്‌ഫോമായ ഡൗണ്‍ ഡിറ്റക്ടറില്‍ പതിനായിരക്കണക്കിന് പേരാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ഡൗണ്‍, ഫേസ്ബുക്ക് ഡൗണ്‍, സക്കര്‍ബര്‍ഗ്, മെറ്റ എന്നീ ഹാഷ് ടാഗുകള്‍ ഇതിനകം എക്‌സില്‍ (ട്വിറ്റര്‍) ട്രെന്‍ഡിങ് ആയിട്ടുണ്ട്.
spot_imgspot_img
spot_imgspot_img

Latest news

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

Other news

അൽഫാമിൽ നുരഞ്ഞുപൊന്തി പുഴുക്കൾ; കഴിച്ചയാൾക്ക് വയറുവേദന; സംഭവം കോഴിക്കോട്

കോഴിക്കോട്: കാറ്ററിങ് യൂണിറ്റില്‍ നിന്ന് വാങ്ങിയ അല്‍ഫാമില്‍ പുഴു. കോഴിക്കോട് കല്ലാച്ചിയിലാണ്...

ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹി: ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. തുടർന്ന് സ്കൂളുകൾ...

തെരുവുനായയേയും 6 കുഞ്ഞുങ്ങളേയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നു

കണ്ണൂർ: കണ്ണൂരിൽ തെരുവുനായയെയും ആറ് കുഞ്ഞുങ്ങളെയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നയാൾക്കെതിരെ പൊലീസ്...

യുകെയിൽ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങൾ പുതിയ റെക്കോർഡിൽ : ഒറ്റ വർഷത്തിൽ മരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്..!

ബ്രിട്ടനിൽ മദ്യപാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മരണങ്ങൾ അതിവേഗം വർദ്ധിക്കുന്നതായി...

സംസ്ഥാന ബജറ്റ്; വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക പരിഗണന

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി പ്രത്യേക പദ്ധതികളുമായി കേരളാ ബജറ്റ്. വിഴിഞ്ഞത്തെ പ്രധാന...

Related Articles

Popular Categories

spot_imgspot_img