റോഡ് അപകടങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ മുഖം മറച്ചുപിടിക്കേണ്ട അവസ്ഥ; രാജ്യത്ത് റോഡപകടമരണങ്ങൾ കുത്തനെ കൂടുന്നുവെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

രാജ്യത്ത് റോഡപകടമരണങ്ങൾ കുത്തനെ കൂടുകയാണെന്നും മറ്റു രാജ്യങ്ങളുടെ മുന്നിൽ തലകുനിക്കേണ്ട അവസ്ഥയാണെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ചുമതലയേൽക്കുമ്പോൾ വാഹനാപകടങ്ങൾ 50 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അപകടങ്ങൾ കൂടുകയാണുണ്ടായതെന്ന് ലോക്‌സഭയിലെ ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു.

നിലവിൽ അന്താരാഷ്ട്രസമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ മുഖം മറച്ചുപിടിക്കേണ്ട അവസ്ഥയാണെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പ്രതിവർഷം രാജ്യത്ത് 1.78 ലക്ഷം ആളുകളാണ് റോഡപകടങ്ങളിൽ മരിക്കുന്നത്. ഇതിൽ 60 ശതമാനവും 18-നും 34-നും ഇടയിൽ പ്രായമുള്ളവരാണ്. അപകടങ്ങളിൽ 13.13 ശതമാനവും ഉത്തർപ്രദേശിലാണ് നടക്കുന്നത്.

ഉത്തർപ്രദേശിൽ മാത്രം 2013-22 കാലയളവിൽ 1.97 ലക്ഷം അപകടങ്ങളാണ് നടന്നത്. ഇക്കാലയളവിൽ 1.65 ലക്ഷം അപകടങ്ങൾ റിപ്പോർട്ട് ചെയ്ത തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. കേരളത്തിൽ ഇക്കാലയളവിൽ 40,389 അപകടങ്ങളുണ്ടായി. അപകടത്തിൽപ്പെടുന്നവർക്ക് നിശ്ചിതസമയത്തിനുള്ളിൽ സൗജന്യചികിത്സ ലഭ്യമാക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി മൂന്നുമാസത്തിനുള്ളിൽ മുഴുവൻ സംസ്ഥാനത്തും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ റോഡ് അപകടങ്ങൾക്കു കാരണം അച്ചടക്കമില്ലാത്ത ഡ്രൈവിങ്ങാണെന്നു കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിനു മുംബൈയിൽ രണ്ടു വട്ടം തന്റെ കാറിനും പിഴയിട്ടിട്ടുണ്ടെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു. ശൂന്യവേളയിൽ റോഡ് അപകടങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ലോകത്തിലെല്ലായിടത്തും വേഗത്തിൽ വാഹനമോടിക്കുന്നവരുണ്ട്. എന്നാൽ വേഗമല്ല, യഥാർഥ പ്രശ്‌നം ‘ലെയ്ൻ അച്ചടക്കം’ പാലിക്കാത്തതാണ്. പാതയോരത്ത് ട്രക്ക് പാർക്ക് ചെയ്യുന്നതും പ്രശ്‌നമാണ്. റോഡ് അപകടങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ താൻ മുഖം ഒളിപ്പിക്കാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

Related Articles

Popular Categories

spot_imgspot_img