തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം; തൂക്കക്കാരനെ പ്രതിയാക്കി കേസെടുത്ത് പോലീസ്

പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തില്‍ ഗരുഡൻ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ് പരിക്കേറ്റ സംഭവത്തില്‍ അടൂർ പൊലീസ് സ്വമേധയാ കേസെടുത്തു. തൂക്കവില്ലിലെ തൂക്കക്കാരന്‍ അടൂര്‍ സ്വദേശി സിനുവിനെ പ്രതി ചേര്‍ത്താണ് കേസെടുത്തത്. സിനുവിന്റെ അശ്രദ്ധകൊണ്ടാണ് കുഞ്ഞ് വീണ് പരിക്കേറ്റതെന്നാണ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ശനിയാഴ്ച്ച രാത്രിയായിരുന്നു സംഭവം നടന്നത്. മാതാപിതാക്കള്‍ വഴിപാടായാണ് തൂക്കം നടത്തിയത്. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് തൂക്കുകാരന്റെ കൈയിൽ നിന്നും വീണത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

624 തൂക്കങ്ങളാണ് ഇത്തവണ പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ നടന്നത്. ഇതിൽ, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുൾപ്പെടെ ഈ ആചാരത്തിന്റെ ഭാഗമാകാറുണ്ട്. ഇഷ്ട സന്താനലബ്ധിക്കും ആഗ്രഹപൂർത്തീകരണത്തിനുമായാണ് തൂക്ക വഴിപാട് നടത്തുന്നതെന്ന് പറയുന്നു. എന്നാൽ വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെയാണീ ആചാരം നടത്തുന്നതെന്ന വിമർശനം രൂക്ഷമാണ്.

 

Read Also: മുഖ്യമന്ത്രിയുടെ കാറും എഐ ക്യാമറയിൽ കുടുങ്ങി ; 500 രൂപ പിഴയിട്ട് മോട്ടോർവാഹനവകുപ്പ്

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി‍​ഡ​ൻറി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; പി. ​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത് പോലീസ്

കൊ​ച്ചി: കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി‍​ഡ​ൻറി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പി. ​വി....

തൊട്ടാൽ പൊള്ളും സ്വർണ്ണം; ഇന്നും വിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200...

സസ്പെൻഷന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം

സസ്പെൻഷനിലായതിന് പിന്നാലെ എസ്.പി ഓഫീസിന് മുമ്പിൽ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം. ഉത്തർപ്രദേശിലെ ഝാന്‍സിയിൽ...

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ അപ്പീൽ സ്വീകരിച്ച് ഹൈക്കോടതി; എതിർ കക്ഷികൾക്ക് നോട്ടീസ്

തിരുവനന്തപുരം:ഷാരോൺ വധക്കേസിൽ കുറ്റവാളി ഗ്രീഷ്‌മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു....

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

ഗവർണർ അംഗീകരിച്ചാലേ മോചനം സാദ്ധ്യമാവൂ; ഷെറിനെ ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള മന്ത്രിസഭാ ശുപാർശ നൽകാതെ സർക്കാർ

തിരുവനന്തപുരം: കാരണവർ വധക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന ഷെറിനെ ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള...

Related Articles

Popular Categories

spot_imgspot_img