ബ്യൂട്ടിപാർലറിൽ പോയി പുരികം ത്രെഡ് ചെയ്യുന്നവർ ഇതൊന്നു വായിക്കു; ഒരു യുവതിയുടെ മരണത്തിനിടയാക്കിയ സംഭവം

ബ്യൂട്ടിപാർലറിൽ പോയി പുരികം ത്രെഡ് ചെയ്യുന്നവർ ഇതൊന്നു വായിക്കു; ഒരു യുവതിയുടെ മരണത്തിനിടയാക്കിയ സംഭവം

പുരികത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനും അതിനെ ഷേപ്പ് ആക്കി എടുക്കുന്നതിനും വേണ്ടി ബ്യൂട്ടിപാർലറിൽ പോയി ആളുകൾ ത്രെഡ് ചെയ്യാത്തവർ ആരും ഉണ്ടാകില്ല. എന്നാൽ, പുരികം ത്രെഡ് ചെയ്യുന്നത് കരൾ രോഗത്തിന് കാരണമാകുന്നുവെന്ന് കാണിച്ച് സോഷ്യൽ മീഡിയയിലൂടെ വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് ഡോക്ടർ അദിതിജ് ധമിജ.

പുരികം ത്രെഡ് ചെയ്ത 28 വയസുള്ള ഒരു യുവതിയുടെ കരൾ തകരാറിലായെന്നാണ് ഡോക്ടർ വീഡിയോയിൽ പറയുന്നത്. കരൾ തകരാറിലാകാൻ കാരണം അണുബാധയാണെന്നും ഇത്തരത്തിലൊരു അണുബാധ ശുചിത്വമില്ലാത്ത ചുറ്റുപാടിൽ നിന്ന് സംഭവിച്ചതാകാമെന്നും ഡോക്ടർ വീഡിയോയിൽ പറയുന്നു.

https://www.instagram.com/reel/DMaSQH_zZW7/?utm_source=ig_web_button_share_sheet

നൂൽ, കൈകൾ, ഉപകരണങ്ങൾ എന്നിവ ശുദ്ധമല്ലെങ്കിൽ ത്രെഡ് ചെയ്യുമ്പോൾ ചെറിയ മുറിവുകൾ വഴിയായി ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള വൈറസുകൾ ശരീരത്തിലേക്ക് കയറാൻ സാധ്യതയുണ്ടെന്ന് ഡോ. സറഫ് പറഞ്ഞു. ഈ വൈറസുകൾ കരളിന് നേരിട്ട് ആഘാതം ഉണ്ടാക്കുകയും, കരൾ തകരാറിലാകാൻ ഇടയാക്കുകയും ചെയ്യുന്നു.

ത്രെഡ് ചെയ്യുമ്പോൾ പാലിക്കേണ്ട പ്രധാന ഉപദേശങ്ങൾ:

വൃത്തിയുള്ള നൂൽ, ഉപകരണങ്ങൾ, കൈകൾ എന്നിവ മാത്രം ഉപയോഗിക്കുക.

ത്രെഡ് കഴിഞ്ഞ ഉടനെ ആ ഭാഗത്ത് തൊടുന്നത് ഒഴിവാക്കുക.

വെയിലിൽ നേരിട്ട് പോകരുത്, ചർമ്മത്തിൽ കരിവാളിപ്പുണ്ടാകാം.

ചൂടുവെള്ളത്തിൽ മുഖം കഴുകുന്നത് ഒഴിവാക്കണം – ഇത് ചർമ്മവ്യാസനങ്ങൾക്കും വീക്കത്തിനും ഇടയാക്കാം.

രണ്ട് ദിവസം മോയിസ്ചറൈസർ ഉപയോഗിച്ച് ചർമ്മത്തിൽ ജലാംശം നിലനിർത്തുക.

പുരിക ത്രെഡിങ് പോലുള്ള ലഘുചികിത്സകൾ പോലും, ശുചിത്വമില്ലായ്മയിലൂടെ വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്കെത്താൻ സാധ്യതയുണ്ടെന്ന് ഈ സംഭവവികാസം സൂചിപ്പിക്കുന്നു.

കണ്ണിൽ കളറടിക്കാൻ ആണോ പ്ലാൻ? എങ്കിൽ ഇതൊന്ന് വായിച്ചിട്ട് പോകാം, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന് ആരോഗ്യ വിദഗ്ധർ

മാറിവരുന്ന ട്രെൻഡുകൾക്ക് പിന്നാലെ പായാനുള്ള തത്രപ്പാടിലാണ് യുവത്വം. ദിനം പ്രതി പല തരത്തിലുള്ള ട്രെൻഡുകൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ അടുത്തിടെ വൈറലായ ഒന്നാണ് ഐ ടാറ്റൂയിങ്. എന്നാൽ ഇപ്പോഴിതാ ഐ ടാറ്റൂയിങിന് മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് ആരോഗ്യ വിദഗ്ധർ.

കണ്ണിന്റെ രൂപം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അടുത്തിടെ വികസിപ്പിച്ചെടുത്ത ചികിത്സാ രീതിയാണ് കെരാറ്റോപിഗ്മെന്റേഷൻ എന്നറിയപ്പെടുന്ന ഐ ടാറ്റൂയിങ്. അണുബാധ, രോഗം, മുറിവ്, ഐറിസ് കൃത്യമായി രൂപപ്പെടാത്ത, കണ്ണുകളിലെ അംഗവൈകല്യമായ അനിറിഡിയ രോഗം തുടങ്ങിയ കാരണങ്ങളാൽ കണ്ണിന്റെ സുതാര്യമായ മുൻഭാഗമായ കോർണിയയിൽ പാടുകൾ ഉള്ളവർ നടത്തുന്ന ചികിത്സാരീതിയാണ് ഇത്.

എന്നാൽ സൗന്ദര്യം വർധിക്കുന്ന ട്രെൻഡായി ഈ ചികിത്സാ രീതി മാറുന്നതിലാണ് ആരോഗ്യ വിദഗ്ദർ ആശങ്ക പ്രകടിപ്പിക്കുന്നത്. കണ്ണിന്റെ ബ്രൗൺ നിറത്തിൽ നിന്നും നീലയിലേക്കും പച്ചയിലേക്കും മാറ്റം വരുത്തുന്ന ശസ്ത്രക്രിയകൾ റീലുകളും വീഡിയോയുമായി ഇൻഫ്‌ളൂവൻസർമാർ പ്രചരിപ്പിച്ചതോടെ ആളുകൾ കൂടുതൽ ആകൃഷ്ടരായി.

കെരാറ്റോപിഗ്മെന്റേഷനിൽ സൂചിയോ ലേസറോ ഉപയോഗിച്ച് കോർണിയയിൽ ചെറിയ മുറിവുണ്ടാക്കുന്നതിന് മുമ്പ് സാധാരണ അനസ്‌തേഷ്യ നൽകും. നിറങ്ങൾ കുത്തിവെക്കുന്നതിനായി ചെറിയ അറകൾ ഉണ്ടാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

ഈ പിഗ്മെന്റുകൾ കോർണിയയിലൂടെ കാണപ്പെടുന്ന ഐറിസിലെ സ്വാഭാവിക നിറത്തെ മറയ്ക്കുകയും നിറ വ്യത്യാസം ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാൽ നേരത്തെ കാഴ്ച നഷ്ടപ്പെടുന്നതും സങ്കീർണതകൾ സൃഷ്ടിക്കുന്നതും കാരണം കെരാറ്റോപിഗ്മെന്റേഷനും കണ്ണിന്റെ നിറം വ്യത്യാസപ്പെടുത്തുന്ന മറ്റ് വിദ്യകളായ ഐറിസ് ഇംപ്ലാന്റ് ശസ്ത്രക്രിയയെയും അമേരിക്കൻ അക്കാദമി ഓഫ് ഒഫ്താൽമോളജി ജനുവരിയിൽ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ലൈറ്റ് സെൻസിറ്റിവിറ്റി (പ്രകാശ സംവേദനക്ഷമത), കാഴ്ച നഷ്ടപ്പെടുന്ന രീതിയിൽ കോർണിയയ്ക്ക് തകരാർ സംഭവിക്കുക, അണുബാധ തുടങ്ങിയ പ്രത്യാഘാതങ്ങൾ കെരാറ്റോപിഗ്മെന്റേഷൻ മൂലം സംഭവിക്കുമെന്നും അതുകൊണ്ട് സൗന്ദര്യത്തിന് വേണ്ടി ഈ ട്രെൻഡ് ചെയ്യുന്നവർ ഈ കാര്യങ്ങൾ ഓർമിക്കണമെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.

ഇനി അഥവാ നിങ്ങൾ കണ്ണുകളുടെ നിറം മാറ്റാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഐ ടാറ്റൂയിങ്ങിന് പകരം നിറമുള്ള കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിച്ചാൽ മതിയെന്നുള്ള നിർദേശങ്ങളും കണ്ണ് രോഗ വിദഗ്ദർ മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ ലെൻസുകളുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഓൺലൈൻ മുഖാന്തരം വാങ്ങിക്കാതെ കണ്ണ് രോഗ വിദഗ്ദരെ സമീപിച്ച് അഭിപ്രായം തേടുന്നതായിരിക്കും ഉത്തമം.

ENGLISH SUMMARY:

A doctor claims that a 28-year-old woman suffered liver failure after eyebrow threading in unclean conditions. Experts warn of infection risks like hepatitis from unhygienic practices during beauty procedures.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

Related Articles

Popular Categories

spot_imgspot_img