web analytics

കോഴിക്കോട് ജില്ലയിൽ ടൈലുകൾ പൊട്ടിത്തെറിക്കുന്നത് പതിവാകുന്നു; ഇന്നലെ പൊട്ടിത്തെറിച്ചത് ക്ലാസ് മുറിയിൽ; അധ്യാപകർ ഇറങ്ങി ഓടി

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ ടൈലുകൾ പൊട്ടിത്തെറിക്കുന്നത് പതിവാകുന്നു. ഇന്നലെ ക്ലാസ് മുറിയിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. അധ്യാപകർക്കുള്ള ക്ലാസ് നടക്കുന്നതിനിടയിലാണ് സംഭവം.

ഹ്യൂമാനിറ്റീസ് ക്ലാസ് മുറിയിലെ ടൈലുകളാണ് പൊട്ടിത്തെറിച്ചത്. ടൈലുകള്‍ പൊട്ടിത്തെറിച്ചതോടെ അധ്യാപകർ ക്ലാസില്‍നിന്നും പുറത്തേക്ക് ഓടി. രണ്ടടി നീളവും രണ്ടടി വീതിയുമുള്ള ടൈലുകളാണ് പൊട്ടിയത്. പത്തോളം ടൈലുകള്‍ പൊട്ടിയിട്ടുണ്ട്. കടുത്ത ചൂട് കൊണ്ട് വികസിച്ചതാണ് ടൈലുകള്‍ പൊട്ടാൻ കാരണമെന്നാണ് നിഗമനം.

ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തിലെ കറ്റോട്ടില്‍ കോപ്പറ്റ ബാബുവിന്റെ വീട്ടിലെ ഒന്നാം നിലയില്‍ പാകിയ ടൈലുകളാണ് ഉഗ്രശബ്ദത്തോടെ കഴിഞദിവസം പൊട്ടിത്തെറിച്ചത്.

ഉഗ്രശബ്ദത്തോടെ ടൈലുകള്‍ മുഴുവന്‍ പൊട്ടിയിളകി ഉയര്‍ന്നുവരികയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇതുകണ്ട് പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ ഉടന്‍ വീട്ടില്‍ നിന്ന് ഇറങ്ങി. ഉയര്‍ന്ന അന്തരീക്ഷ താപനില കാരണമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ!

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ! മുംബൈ: ‘ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർയുടെ...

യുവതികളെ സ്കൂട്ടറിൽ പിന്തുടർന്നെത്തി; നടുറോഡിൽ വച്ച് സ്വയംഭോഗം; വീഡിയോ പങ്കുവച്ച് യുവതികൾ

സ്കൂട്ടറിൽ പിന്തുടർന്നെത്തി; നടുറോഡിൽ വച്ച് സ്വയംഭോഗം; വീഡിയോ പങ്കുവച്ച്...

അബുദാബി ബിഗ് ടിക്കറ്റിൽ മലയാളിക്കരുത്ത്! 63 കോടിയുടെ മെഗാ സമ്മാനവും പ്രഖ്യാപിച്ചു

അബുദാബി ബിഗ് ടിക്കറ്റിൽ മലയാളിക്കരുത്ത്! 63 കോടിയുടെ മെഗാ സമ്മാനവും പ്രഖ്യാപിച്ചു അബുദാബി: അബുദാബി...

ആത്മീയതയുടെ 65 വർഷങ്ങൾ; കോട്ടയം ഏറ്റുമാനൂർ കുരിശുമലയിൽ കുരിശ് സ്ഥാപിച്ചതിന്റെ 65-ാം വാർഷികവും ദുഃഖവെള്ളി ആചരണവും

കോട്ടയം ഏറ്റുമാനൂർ കുരിശുമലയിൽ കുരിശ് സ്ഥാപിച്ചതിന്റെ 65-ാം വാർഷികത്തിൽ ദുഃഖവെള്ളി...

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട യുഎഇയിലെ ആരോഗ്യ...

Related Articles

Popular Categories

spot_imgspot_img