അമേരിക്കയിലെ മേരിലാൻഡിലെ ബെൽ എയറിൽ ഒരു വീടിനുള്ളിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് രണ്ട് പേർ മരിച്ചു. വാതക ചോർച്ച സംഭവിച്ചിരിക്കാമെന്ന സംശയത്തെ തുടർന്ന് 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഞായറാഴ്ച രാവിലെ ബാൾട്ടിമോറിൽ നിന്ന് ഏകദേശം 30 മൈൽ (50 കിലോമീറ്റർ) വടക്കുകിഴക്കുള്ള ബെൽ എയറിൽ ആയിരുന്നു സംഭവം. Explosion inside house in Maryland, USA; Two people died
സ്‌ഫോടനത്തെ തുടർന്ന് തൊട്ടടുത്തുള്ള ഒരു വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ആ വീട്ടിലെ സ്ത്രീ പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലാണെന്നും അധികൃതർ പറഞ്ഞു.
സ്ഫോടനത്തിൽ ചുറ്റുമുള്ള നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാവിലെ 6:40 ഓടെയാണ് അഗ്നിശമന സേനാംഗങ്ങളെ സമീപവാസികൾ പ്രദേശത്തേക്ക് വിളിച്ചത്. വാതക ചോർച്ചയും വാതക ഗന്ധവും റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നായിരുന്നു അത്.
സംഭവസ്ഥലത്ത് തന്നെ ഒരാൾ മരിച്ചതായി ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടു. രണ്ടാമത്തെ മൃതദേഹം പിന്നീട് അവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തി.