തൃശൂരിൽ അനധികൃതമായി പടക്ക നിർമ്മാണം നടന്നുവന്നിരുന്ന വീട്ടിൽ പൊട്ടിത്തെറി. മാള പൊയ്യയിൽ നടന്ന അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പോളക്കുളം വീട്ടിൽ ഉണ്ണികൃഷ്ണൻ, കരിമ്പാടി വീട്ടിൽ അനൂപ് ദാസ് എന്നിവർക്കാണ് പരിക്കേറ്റത്. Explosion at house where illegal firecrackers were being manufactured in Thrissur
പൊട്ടിത്തെറിച്ച പടക്കത്തിനിടയിൽ മൊബൈൽ ഫോണും ഉണ്ടായിരുന്നു. മാള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പരിക്കേറ്റവരെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഉണ്ണികൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.