ടാങ്കർ നിറയെ പെട്രോളുമായി പോവുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടതിനെ തുടർന്ന് പെട്രോൾ ശേഖരിക്കാനായി നാട്ടുകാർ ഓടിക്കൂടിയ സമയത്ത് ടാങ്കർ പൊട്ടിത്തെറിച്ച് നൈജീരിയയിൽ 140 പേർ കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഈ സംഭവം നടന്നതെന്ന് പൊലീസ് വക്താവ് പറഞ്ഞു. explosion; 140 people were killed in Nigeria
മജിയ ടൗണിനോട് ചേർന്ന കാനോ എന്ന സ്ഥലത്ത് നിന്നാണ് ടാങ്കർ ലോറി വന്നത്. 110 കിലോമീറ്റർ സഞ്ചരിച്ച് മജിയ ടൗണിലെത്തിയപ്പോഴാണ് ടാങ്കർ അപകടത്തിൽപെട്ടത്.സംഭവത്തിൻ്റെ നടുക്കുന്ന ഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചു.
നിരവധി പേർക്ക് പൊള്ളലേറ്റതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടങ്ങി. നൈജീരിയയിൽ ഗ്യാസ് ടാങ്കർ അപകടങ്ങൾ പതിവാണെങ്കിലും ഇത്രയും ഭീതിതമായ അപകടം സമീപകാലത്ത് ഉണ്ടായിട്ടില്ല.