കടംവാങ്ങിയും മറ്റും ഏജൻസികൾക്ക് ആയിരക്കണക്കിന് പൗണ്ട് നൽകി യു.കെയിലെത്തിയ വിദേശ തൊഴിലാളികൾ ചൂഷണത്തിനിരയാകുന്നതായി ബ്രീട്ടീഷ് മാധ്യമങ്ങൾ. ബ്രിട്ടീഷ് സോഷ്യൽ കെയർ ഏജൻസികളെ ഉദ്ധരിച്ചാണ് ദ ഗാർഡിയൻ ഉൾപ്പെടെ ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്. യു.കെ. കെയർ ഹോമുകളിലോ റെസിഡൻഷ്യൽ കെയറിലോ ജോലി ചെയ്യുന്നവരെയാണ് ഏജൻസികൾ ചൂഷണം ചെയ്യുന്നത്. മിനിമം വേതനത്തിൽ താഴെയാണ് തൊഴിലാളികളിൽ പലർക്കും ലഭിയ്ക്കുന്ന വേതനം. വിസ നഷ്ടപ്പെടുമെന്ന ഭയത്താൽ തൊഴിലുടമകളോട് ഇടയാനും ആരും തയാറാകുന്നില്ല. കടം വാങ്ങി യു.കെ.യിലെത്തി തട്ടിപ്പിന് ഇരയായ ഒട്ടേറെ തൊഴിലാളികൾ നിലവിൽ ദാരിദ്ര്യത്തിന്റെ വക്കിലാണ്.
കുടിയേറ്റ തൊഴിലാളികളോട് പെരുമാറുന്നതിനെക്കുറിച്ച് സർക്കാർ സമ്പൂർണ അന്വേഷണം ആവശ്യപ്പെട്ട് റോയൽ കോളേജ് ഓഫ് നഴ്സിംഗ് (ആർ.സി.എൻ.) യു.കെ.യിലെ മൂന്ന് പ്രമുഖ ദേശീയ പാർട്ടികളുടെയും നേതാക്കൾക്ക് കത്തെഴുതിയിട്ടുണ്ട്.’കുടിയേറ്റ പരിചരണ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് ഒരു ദേശീയ അപവാദമാണ്, എന്നാൽ ഇത് നേരിടാൻ കാര്യമായൊന്നും ചെയ്തിട്ടില്ലെന്ന് ആർ.സി.എൻ. ആക്ടിംഗ് ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ പറയുന്നു. ‘സാമൂഹ്യ പരിപാലന മേഖലയിലെ ചൂഷണങ്ങളെക്കുറിച്ച് സർക്കാർ അടിയന്തര അന്വേഷണം നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്. ബ്രെക്സിറ്റും , കോവിഡും മൂലമുണ്ടായ തൊഴിൽ ക്ഷാമം പരിഹരിക്കാൻ ലക്ഷക്കണക്കിന് വിദേശ തൊഴിലാളികൾക്കാണ് അടുതത്തിടെ വിസ അനുവദിച്ചത്. 2023-ൽ സർക്കാർ 350,000 ആരോഗ്യ, പരിചരണ വിസകൾ തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും അനുവദിച്ചിരുന്നു.
Read also: ചാലക്കുടിയിൽ നിറം മങ്ങി യുഡിഎഫ്; ബെന്നി ബെഹനാന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു