കൊച്ചി: ആലുവ അത്താണിയിലുള്ള കുടുംബ വീട്ടിലാണ് ഡൊമനിക്ക് മാർട്ടിനുമായി തെളിവെടുപ്പ് ആരംഭിച്ചത്. രാവിലെ 9.30ഓടെ കുടുംബ വീട്ടിൽ പ്രതിയെ എത്തിച്ചു .ഇവിടെയാണ് ബോംബ് നിർമിക്കുന്നതിനുള്ള സാധനങ്ങൾ ഇയാൾ സൂക്ഷിച്ചിരുന്നത്. ഇവിടെ ഉടമസ്ഥനായ ഡൊമിനിക് മാർട്ടിൻ വന്നുപോകുന്ന സമീപവാസികളുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.പത്തുവർഷമായി പ്രതി ഡൊമിനിക് മാർട്ടിൻറെ ഉടമസ്ഥതയിലുള്ള വീടാണിത്. പലർക്കായി വാടക്ക് നൽകിവരുകയായിരുന്നു. സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് വീട്ടിലെ ഒറ്റമുറികളിൽ വാടകക്ക് കഴിഞ്ഞിരുന്നത്. ജീവനക്കാരെയും മൊഴിയെടുക്കാനായി പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. പല ഷിഫ്റ്റുകളിലായി വന്നുപോകുന്ന ജീവനക്കാരാണ് ഇവിടെ താമസിക്കുന്നത്. കുറച്ചുദിവസമായി വീട്ടിൽ പെയിൻറിങ് ജോലികൾ നടക്കുന്നതിനാൽ വാടകക്കാർക്കും അയൽക്കാർക്കും ഉടമസ്ഥൻ വീട്ടിൽ വന്നുപോകുന്നതിൽ സംശയമുണ്ടായിരുന്നില്ല.സ്ഫോടനത്തിൻറെ ആസൂത്രണം അടക്കം ഇവിടെവെച്ചാണ് നടന്നത്. ബോംബ് നിർമിക്കുന്നതിനുള്ള സാധനങ്ങൾ സൂക്ഷിച്ചശേഷം സ്ഫോടനം നടത്തിയ അന്ന് പുലർച്ചെ ഈ വീടിൻറെ ടെറസിൽ വെച്ചാണ് ബോംബ് ഉണ്ടാക്കുന്നതെന്നാണ് പ്രതിയുടെ മൊഴി.സ്ഫോടനം നടന്ന ദിവസം പുലർച്ചെ 4.58 ന് തമ്മനത്തെ വാടക വീട്ടിൽ നിന്നും ഇറങ്ങിയ ഡൊമനിക് മാർട്ടിൻ സ്‌കൂട്ടറിൽ അത്താണിയിലെ വീട്ടിലെത്തിയെന്നും ഇവിടെവെച്ചാണ് ബോംബ് നിർമ്മാണത്തിന്റെ അവസാനഘട്ടം പൂർത്തിയാക്കി. രാവിലെ അഞ്ച് മണിക്കും ഏഴ് മണിക്കും ഇടയിൽ ബോംബുകളുമായി കളമശേരിയിൽ സാമ്ര കൺവെൻഷൻ സെന്ററിലെത്തുന്നതെന്നും മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ശാസ്ത്രീയ തെളിവ് അടക്കം ശേഖരിക്കേണ്ടതുണ്ട്. അതിനാൽ തന്നെ അത്താണിയിലെ തെളിവെടുപ്പ് കൂടുതൽ സമയമെടുത്തേക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം.
കൊച്ചി ഡിസിപി എസ് ശശിധരൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നത്. അതേസമയം, കളമശ്ശേരി സ്ഫോടനത്തിൽ അന്വേഷണ സംഘം തുടരന്വേഷണ പ്ലാൻ തയ്യാറാക്കി. ഇന്നലെ അർധരാത്രി വരെ നീണ്ട യോഗത്തിലാണ് തീരുമാനം. പ്ലാൻ അനുസരിച്ച് പ്രതി ഡൊമിനികിൻറെ മൊഴികൾ സാധൂകരിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ തേടും.
ഇയാളുമായി അടുത്ത ബന്ധമുള്ളവരുടെ മൊഴി എടുക്കും. ബന്ധുക്കൾ, സുഹൃത്തുക്കൾ, യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ടവർ എന്നിവരുടെ വിശദമായ മൊഴി എടുക്കും. അതേസമയം, ഡൊമിനിക്കിൻ്റെ മൊബൈൽ ഫോൺ ഇന്ന് കോടതിയിൽ സമർപ്പിക്കും. പൊലീസ് കണ്ടെടുത്ത ഫോറൻസിക് തെളിവുകളും കോടതിക്ക് കൈമാറും. ബോംബ് സ്ഫോടനത്തിൻ്റെ ദൃശ്യങ്ങൾ ഇയാൾ തന്നെ മൊബൈലിൽ പകർത്തിയിരുന്നു. ഫോൺ ഫോറൻസിക് പരിശോധനക്കായാണ് കോടതിയിൽ ഹാജരാക്കുന്നത്. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടി ഉൾപ്പെടെ സ്വീകരിക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങിയശേഷം വിശദമായ ചോദ്യം ചെയ്യലും കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന നടപടികളുമുണ്ടാകും.
Read More : 31.10.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ