web analytics

ഇടുക്കിയിൽ വനമേഖലയിൽ റിസോർട്ടുകളിലേക്ക് വാറ്റിയ ചാരായം പിടിച്ചെടുത്ത് എക്സൈസ്

ഇടുക്കിയിൽ വനമേഖലയിൽ റിസോർട്ടുകളിലേക്ക് വാറ്റിയ ചാരായം പിടിച്ചെടുത്ത് എക്സൈസ് .

ഉടുമ്പൻചോല എക്സൈസ് സർക്കിൾ സംഘം രാമക്കൽമേട് – ബംഗ്ലാദേശ് കോളനി ഭാഗത്ത് നടത്തിയ പരിശോധനയിൽ 10 ലിറ്റർ വാറ്റുചാരായം കണ്ടെത്തി.

ഓണക്കാലത്ത് രാമക്കൽ മേട്ടിലെ റിസോർട്ടുകളിലേക്ക് എത്തിക്കുന്നതിനായി വനമേഖലയിൽ വ്യാജമായി വാറ്റി തയ്യാറാക്കിയത് കൈമാറ്റം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന ചാരായമാണ് സർക്കിൾ ഇൻസ്‌പെക്ടർ ജി. വിജയകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വനമേഖലയിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് .

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് അതിർത്തി ഭാഗങ്ങളിൽ പെട്രോളിംഗ് കർശനമായി നടത്തി വരുന്നതാണ്.

മുൻപും ഈ ഭാഗത്ത് നിന്നും ചാരായവും കോടയും പിടിച്ചെടുത്തിട്ടുള്ളതാണ്. പ്രതിയെ അറിവായിട്ടില്ലാത്തതാണ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രകാശ് ജെ, അസീസ് കെ എസ് , പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ അനൂപ് കെ എസ്,നൗഷാദ് എം, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺരാജ്, അരുൺ മുരളീധരൻ,അരുൺ ശശി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ റെജി പി സി എന്നിവർ പങ്കെടുത്തു.

മദ്യം കടത്താൻ ഇലക്ട്രിക്ക് ഓട്ടോ; ഉടുമ്പൻചോല എക്സൈസ് സ്ട്രൈക്കിങ് സംഘം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്…..

ഓണക്കാല പ്രത്യേക പരിശോധനകളുടെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് സ്ട്രൈക്കിങ് സംഘം നടത്തിയ പരിശോധനയിൽ 16 ലീറ്റർ മദ്യം കടത്തിയ ഇലക്ട്രിക് ഓട്ടോയും പ്രതിയെയും കസ്റ്റഡിയിലെടുത്തു.

സേനാപതി അഞ്ചുമുക്കാൽ നടത്തിയ പരിശോധനയിൽ ഉടുമ്പഞ്ചോല മേലെചെമ്മണ്ണാർ കരയിൽ കടുവപാറക്കൽ വീട്ടിൽ സിനിറ്റ് (55)എന്നയാൾക്കെതിരെ കേസെടുത്തു. 16 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്.

പലപ്പോഴായി ബവ്റിജസ് ഷോപ്പിൽ നിന്നും വാങ്ങി സൂഷിച്ചതാണ് മദ്യം എന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. ഓണം വിൽപ്പന ലക്ഷ്യമിട്ടാണ് മദ്യം വാങ്ങി സൂക്ഷിച്ചത്.

ഇടുക്കിയിൽ സിഐയെ വിമർശിച്ച ലോക്കൽ സെക്രട്ടറി തെറിച്ചു; ഏരിയാ കമ്മിറ്റിയിൽ പ്രതിഷേധം

ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാറിൻ്റെ നിർദ്ദേശാനുസരണം അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പ്രകാശ് , അസീസ് , പ്രിവന്റീവ് ഓഫീസർ അനൂപ് കെ എസ്, നൗഷാദ് എം.

സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺരാജ്, അരുൺ മുരളീധരൻ,അരുൺ ശശി, പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ റെജി പി സി എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടിച്ചത്.

Summary:
The Udumbanchola Excise Circle team conducted an inspection in the Ramakkalmedu–Bangladesh Colony area and seized 10 liters of illicit liquor.


spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

കൊച്ചിയിൽ ‘ഇന്ദിര കന്റീൻ’ തരംഗം; രണ്ടാഴ്ച കൊണ്ട് വിറ്റത് മുപ്പതിനായിരത്തിലേറെ ഇഡ്ഡലി!

കൊച്ചിയിൽ ‘ഇന്ദിര കന്റീൻ’ തരംഗം; രണ്ടാഴ്ച കൊണ്ട് വിറ്റത് മുപ്പതിനായിരത്തിലേറെ ഇഡ്ഡലി! കൊച്ചി:...

യുകെയിൽ മെനിഞ്ചൈറ്റിസ് ഭീതി; ഒരു വർഷത്തിനിടെ 159 മരണം, രോഗം സ്ഥിരീകരിച്ചത് അയ്യായിരത്തിലധികം പേർക്ക്

യുകെയിൽ മെനിഞ്ചൈറ്റിസ് ഭീതി; ഒരു വർഷത്തിനിടെ 159 മരണം യുകെയിൽ മെനിഞ്ചൈറ്റിസ്...

ഇസ്രയേലിൽ ഇറാന്റെ കടന്നാക്രമണം; ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം; കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്

ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ, ഇസ്രയേലിലെ തന്ത്രപ്രധാനമായ...

സംസ്ഥാനത്ത് ഹോം വോട്ടിംഗ് ആരംഭിച്ചു; ആദ്യദിനം 10,922 പേർ വോട്ട് ചെയ്തു

സംസ്ഥാനത്ത് ഹോം വോട്ടിംഗ് ആരംഭിച്ചു; ആദ്യദിനം 10,922 പേർ വോട്ട് ചെയ്തു തിരുവനന്തപുരം:...

കിച്ചുവിന് പറയാനുള്ളത് അതിഭീകരമായ കാര്യങ്ങൾ; രേണുവിന്റെ കരച്ചിൽ വെറും അഭിനയമെന്ന് ഫിറോസ്

കിച്ചുവിന് പറയാനുള്ളത് അതിഭീകരമായ കാര്യങ്ങൾ; രേണുവിന്റെ കരച്ചിൽ വെറും അഭിനയമെന്ന് ഫിറോസ് കൊല്ലം...

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം: ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം: ഇന്ത്യൻ തൊഴിലാളി...

Related Articles

Popular Categories

spot_imgspot_img