കേസ് അന്വേഷിക്കാൻ പോയി ബാറിൽ കയറി മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. കൊച്ചിയിൽ ആണ്സംഭവം. ഹോട്ടൽ ഹിൽ വ്യൂവിലാണ് എക്സൈസ് ഇൻസ്പെക്ടർ ബാറിൽ കയറി മദ്യപിച്ച ശേഷം പ്രശ്നമുണ്ടാക്കിയത്. ബാറുടമയുടെ പരാതിയിലാണ് ഡ്യൂട്ടിയ്ക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് അസിസ്റ്റൻറ് ഇൻസ്പെക്ടറെ സസ്പെന്റ് ചെയ്തത്. കൊച്ചി എൻഫോഴ്സ്മെന്റ് നാർക്കോട്ടിക് സ്ക്വാഡിലെ അസിസ്റ്റൻറ് ഇൻസ്പെക്ടർ എം ടി ഹാരിസിനെയാണ് എക്സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് ഈ മാസം 18നാണ് എക്‌സൈസ് ഉദ്യോഗസ്ഥരെത്തിയത്. ലഹരികേസില്‍ ആലപ്പുഴ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ മഹസ്സര്‍ ഉള്‍പ്പെടെ എഴുതുന്നതിനിടെയാണ് ഉദ്യോഗസ്ഥന്‍ മുറിക്ക് പുറത്തിറങ്ങി ബാറില്‍ കയറി മദ്യപിച്ചത്. മദ്യപാനത്തിന് ശേഷം ഇവിടെയുണ്ടായിരുന്ന ആളുകളോടും മോശമായി പെരുമാറി. സിസിടിവി ദൃശ്യങ്ങളും തെളിവായി.
