ന്യൂയോർക്ക്: അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ വെടിവച്ചു കൊന്നെന്ന് അവകാശപ്പെടുന്ന അമേരിക്കൻ സൈനികൻ കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞതായി റിപ്പോർട്ട്.
അമേരിക്കൻ സൈനികനായിരുന്ന റോബേർട്ട് ജെ. ഒ നീൽ എന്നയാളാണ് ‘ഓപ്പറേറ്റർ കന്ന കോ’ എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്താണ് റോബേർട്ടിന്റെ കഞ്ചാവ് ബിസിനസ്.
ന്യൂയോർക്ക് നഗരത്തിൽ കഞ്ചാവ് ബിസിനസ് നടത്താനാണ് ഇദ്ദേഹത്തിന് അനുമതി ലഭിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
സ്റ്റേറ്റ് ലൈസൻസുള്ള മരിഹ്വാന ബ്രാൻഡാണ് ‘ഓപ്പറേറ്റർ കന്ന കോ’ എന്ന കമ്പനി വിപണനം ചെയ്യുന്നത് ത. കമ്പനിയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു ഭാഗം ശാരീരിക അവശതകൾ നേരിടുന്ന വിരമിച്ച സൈനിക ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും ന്യൂ യോർക്ക് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
സൈനിക ജീവിതത്തെ ഓർമപ്പെടുത്തുന്ന ഓപ്പറേറ്റർ എന്ന പേരാണ് നീൽ തന്റെ കമ്പനിക്ക് നൽകിയിരിക്കുന്നത്. ഇയാളുടെ ഓർമ്മ പുസ്‌കത്തിനും പോഡ്കാസ്റ്റിനും ഇതേ പേരാണ്.
പണ്ട്കഞ്ചാവിന് കർശന നിരോധനമുണ്ടായിരുന്നതിനാൽ സൈന്യത്തിൽ സേവനം അനുഷ്ടിക്കുന്ന കാലത്ത് താൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും നീൽ വ്യക്തമാക്കുന്നുണ്ട്.
പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോഡർ പോലുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിരമിച്ച സേന അംഗങ്ങൾ സാധാരണയായി ആശ്രയിക്കുന്നത് മദ്യവും ഒപിയവും പോലുള്ള ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളാണ്. ഇതിൽ നിന്ന് മുക്തി നേടാൻ തന്റെ ഉത്പന്നങ്ങൾ സഹായിക്കുമെന്ന് കമ്പനിയുടെ ഔദ്യോഗിക വെബ് പേജിൽ പറയുന്നു.
ഒസാമ ബിൻ ലാദനെ വധിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിലെ പ്രധാനിയായിരുന്നുറോബേർട്ട് ജെ. ഒ നീൽ.2013ൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഓപ്പറേഷൻ നെപ്ട്യൂൺ സ്പിയറിലൂടെ ലാദനെ വധിച്ചത് താനാണെന്ന് അവകാശവാദവുമായി റോബേർട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ റോബേർട്ടിന്റെ വാദം തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ അമേരിക്കൻ സർക്കാർ തയ്യാറായിട്ടില്ല.