വാഴക്കുളം:പൈനാപ്പിൾ പഴത്തിന് വില ഉയർന്നെങ്കിലും കർഷകരുടെ പ്രതിസന്ധിക്ക് ശമനമില്ല. വാഴക്കുളം ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് പത്തുദിവസത്തിനിടെ പൈനാപ്പിൾ പഴത്തിന് കിലോയ്ക്ക് 24 രൂപയാണ് വർധിച്ചത്. ഇതോടെ പഴത്തിന് 50 രൂപയായി.
ജൂൺ ആദ്യവാരം മുതൽ 28 രൂപയിലായിരുന്നു വ്യാപാരം. വിലകൂടിയെങ്കിലും ഉത്പാദനം കുറഞ്ഞതാണ് കർഷകരെ വലയ്ക്കുന്നത്. ഈ സീസണിൽ പൈനാപ്പിൾ പഴത്തിന് കിലോയ്ക്ക് 67 രൂപവരെ എത്തിയെങ്കിലും കടുത്ത വേനൽച്ചൂടും മഴയും കാരണം വില പെട്ടെന്നാണ് ഇടിഞ്ഞത്.
പൈനാപ്പിൾ പച്ചയ്ക്കും (52 രൂപ), സ്പെഷ്യൽ പച്ചയ്ക്കും (54 രൂപ) ആവശ്യക്കാരേറിയതുംമൂലം പഴത്തിന്റെ ഉത്പാദനം കുറഞ്ഞു. ഇതാണ് വില ഉയരാൻ ഒരു പ്രധാന ഘടകം.
ഇതിനുപുറമേ കടുത്ത വേനൽച്ചൂടിൽ വൻതോതിൽ ചെടികൾ കരിഞ്ഞതും, പൈനാപ്പിൾ പൂർണവളർച്ചയെത്താത്തതും വിപണിക്ക് വിലങ്ങുതടിയായി. വേനൽമഴ ദിവസങ്ങൾ നീണ്ടതോടെ ആഭ്യന്തരവിപണിയിൽ ആവശ്യക്കാരും കുറഞ്ഞു.
രാസവള ലഭ്യത ഇല്ലാതായതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍. വര്‍ഷങ്ങളായി വിലയിടിവുമൂലം ദുരിതത്തിലായിരുന്ന കര്‍ഷകര്‍ക്ക് രണ്ടു വര്‍ഷമായാണ് സ്‌ഥിരമായി മികച്ച വില ലഭിക്കുന്നത് എന്നിരിക്കെ വള ദൗര്‍ലഭ്യം ഭീഷണിയാകുകയാണ്.
എഫ്.എ.സി.ടിയുടെ ഫാക്‌ടംഫോസ് 20:20 ഉത്‌പാദനം നിലച്ചതാണ് വിനയായത്. ഫോസ്‌ഫറിക് ആസിഡ് ഇറക്കുമതി ചെയ്‌തിരുന്ന കമ്പനിയുമായുള്ള കരാര്‍ അവസാനിച്ച ശേഷം ഫാക്‌ടിനു നെല്‍, പൈനാപ്പിള്‍, തെങ്ങ്, കവുങ്ങ്, വാഴ കര്‍ഷകര്‍ ഏറെ ആശ്രയിക്കുന്ന ഫാക്‌ടംഫോസിന്റെ വിതരണം ഇനിയും പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇതോടൊപ്പമാണ് പൈനാപ്പിള്‍ കര്‍ഷകര്‍ ഉപയോഗിക്കുന്ന യൂറിയ, രാജ്‌ഫോസ്, പൊട്ടാഷ്, ഡൈ അമോണിയം ഫോസ്‌ഫേറ്റ് എന്നിവയുടെയും ക്ഷാമം. വളക്കടകളില്‍ ഇവയൊന്നും ലഭ്യമല്ല എന്ന് മാത്രമല്ല യൂറിയ അടക്കമുള്ള സബ്‌സിഡി വളങ്ങള്‍ ഒരു കര്‍ഷകന് പരമാവധി 45 ചാക്കേ ലഭിക്കൂ.
പല ജില്ലകളിലായി നൂറു കണക്കിന് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഇതുകൊണ്ട് യാതൊരു ഉപകാരവുമില്ല.
4 വര്‍ഷം മുമ്പ് പൈനാപ്പിള്‍ വില കിലോ ഏകദേശം 10 രൂപയായി താഴ്‌ന്നപ്പോള്‍ കടം കയറിയ കര്‍ഷകര്‍ക്ക് ആശ്വാസമായാണ് രണ്ടുവര്‍ഷമായി മികച്ച വില സ്‌ഥിരമായി ലഭിക്കുന്നത്.
ഇന്നലെ പഴത്തിന് 50 രൂപയും പച്ചക്ക് 42 രൂപയും മാര്‍ക്കറ്റില്‍ ലഭിച്ചിരുന്നു. സ്‌ഥിരമായി മികച്ച വില നിലനില്‍ക്കുന്നതുകൊണ്ട് കൃഷിയുടെ വിസ്‌തൃതി കൂടുകയും ചെയ്‌തു.
നിലവില്‍ 23,000 ഹെക്‌ടറില്‍ തനത് സൂചികയുള്ള വാഴക്കുളം പൈനാപ്പിള്‍ കൃഷി ചെയ്യുന്നതായാണ് കണക്ക്.
1,700 കോടിയില്‍ ഏറെ വാര്‍ഷിക വിറ്റുവരവാണ്
കേരളത്തില്‍ നിന്നു വാണിജ്യാടിസ്‌ഥാനത്തില്‍ കയറ്റുമതി ചെയ്യുന്ന ഏക പഴവര്‍ഗമായ വാഴക്കുളം പൈനാപ്പിളിനുള്ളത്. ഒരു ഹെക്‌ടറില്‍ 20000 തൈകളില്‍ ഏറെയാണ് കൃഷി ചെയ്യുക.
സാധാരണ ഗതിയില്‍ മേല്‍പ്പറഞ്ഞ രാസവളങ്ങള്‍ സമ്മിശ്രമായോ കോംപ്ലക്‌സ് വളങ്ങളായോ രൂപപ്പെടുത്തി ചെടി ഒന്നിന് 60 ഗ്രാം എന്ന നിലയിലാണ് ഉപയോഗിക്കുന്നത്.
വര്‍ഷം രണ്ട് പ്രാവശ്യമായി ഉപയോഗിക്കുന്ന മിശ്ര വളങ്ങള്‍ 30 ഗ്രാം കാലവര്‍ഷ സമയത്തും 30 ഗ്രാം തുലാവര്‍ഷ സമയത്തുമാണ് ഉപയോഗിക്കുക. വേനല്‍ കാലത്ത് വളം ലഭ്യമായാലും കര്‍ഷകര്‍ക്ക് യാതൊരു ഗുണവുമില്ലെന്ന് പൈനാപ്പിള്‍ ഫാര്‍മസ് അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ് ജെയിംസ് തോട്ടുമാരിയില്‍ പറഞ്ഞു.
മുന്‍പ് മാംഗളൂര്‍ ഫെര്‍ട്ടിലൈസേഴ്‌സ്, ഇഫ്‌കോ എന്നീ സ്‌ഥാപനങ്ങള്‍ 20:20 മിശ്രിത വളങ്ങള്‍ എത്തിച്ചിരുന്നെങ്കിലും ഇപ്പോള്‍ അവയും ലഭ്യമല്ല. വന്‍ തുക പാട്ടം നല്‍കി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഇപ്പോള്‍ വളം ലഭ്യമായാലേ ഗുണമുണ്ടാകൂ.
ഇതില്‍ കൃഷി വകുപ്പും സര്‍ക്കാരും അനാസ്‌ഥ കാട്ടരുതെന്നാണ് കര്‍ഷകരുടെ ആവശ്യം. ജില്ലാ കൃഷി ഓഫീസറുടെ മുമ്പാകെ ആവശ്യം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കൃഷി മന്ത്രിയെ നേരിട്ട് പരാതി ബോധിപ്പിക്കാനാണ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെയും ഗ്രോവേഴ്‌സ് അസോസിയേഷന്റെയും നീക്കം.
Even though the price of pineapple fruit has gone up, the farmers’ crisis has not eased