കറുത്ത പട്ടി എന്നുവരെ വിളിച്ചു : നിറത്തിന്റെ പേരിൽ കേട്ട പരിഹാസത്തെ കുറിച്ച് ​രാഘവ ലോറൻസ്

തമിഴ് സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് രാഘവ ലോറൻസ്. സ്റ്റണ്ട് മാസ്റ്ററുടെ കാർ ക്ലീനറായി ജോലി ചെയ്തിരുന്ന ലോറൻസ് ഡാൻസിനോടുള്ള അടങ്ങാത്ത ആഗ്രഹത്തെ തുടർന്നാണ് സിനിമയിൽ എത്തിയത്. ബാക്ക്ഗ്രൗണ്ട് ഡാൻസർ ആയി അങ്ങനെ ലോറൻസ് കരിയർ തുടങ്ങി. പ്രഭുദേവ, ചിരഞ്ജീവി എന്നിവരുടെ ചിത്രത്തിൽ ഡാൻസറായി എത്തി ശ്രദ്ധ നേടി .ഡാൻസ് മാസ്റ്റർ ലോറൻസ് പിന്നീട് നടനായി. സംവിധായകൻ എന്നീ നിലകളിലും കഴിവ് തെളിയിച്ചു. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. നിലവിൽ സംവിധായകൻ, ഡാൻസ് മാസ്റ്റർ, നടൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ലോറൻസ് ആദ്യകാലങ്ങളിൽ നേരിട്ട പ്രതിസന്ധിയെ കുറിച്ച് പറയുകയാണ് ഇപ്പോൾ.

ജി​ഗർതണ്ട 2 എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിൽ ആണ് നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ടതിനെ കുറിച്ച് പറയുന്നത്. കളർ പൊളിറ്റിക്സ് ഇപ്പോഴും തമിഴ് സിനിമയിൽ ഉണ്ടോ എന്ന ചോദ്യത്തിന് “ഇപ്പോഴതില്ല. ഞാൻ ​ഗ്രൂപ്പ് ഡാൻസറായി ഇരുന്ന സമയത്ത് അതുണ്ടായിരുന്നു. പ്രഭുദേവ മാസ്റ്റർ വന്നതിന് ശേഷമാണ് അതിൽ മാറ്റം വന്നത്. കറുത്ത പട്ടി, പുറകിലേക്ക് മാറി നിൽക്ക് എന്നൊക്കെ പറഞ്ഞ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. സെക്കന്റ് റോയിൽ നിന്നാലും ബാക്കിൽ പോയി നിൽക്കാൻ പറയുമായിരുന്നു. പ്രഭുദേവ മാസ്റ്റർ വന്നപ്പോഴാണ് ടാലന്റിന് മാത്രമാണ് ബഹുമാനവും മര്യാദയും എന്ന കാര്യം വരുന്നത്. അന്ന് നമ്മളെ കറുപ്പൻ എന്ന് വിളിച്ചില്ലേ. അതുകൊണ്ടാണ് ഇന്ന് ഇവിടെ വരെ എത്തിനിൽക്കുന്നത്. ഈ അവസരത്തിൽ അവരോടും നന്ദി പറയുകയാണ് “, എന്നാണ് ലോറൻസ് പറഞ്ഞത്. ജി​ഗർതണ്ട 2 ട്രെയിലറിൽ കറുപ്പിനെ കുറിച്ച് ലോറൻസ് പറയുന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ചന്ദ്രമുഖി 2 ആണ് ലോറൻസിൻറേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. ട്രോളുകൾക്കും വിമർശനങ്ങൾക്കും ചിത്രം പാത്രമായിരുന്നു. എസ് ജെ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന ജിഗർതണ്ട 2 നവംബർ 10ന് തിയറ്ററിൽ എത്തും.

Read Also:പേര് ‘തനു ; ഇതാണോ ഷൈൻ ടോം ചാക്കോയുടെ ഗേൾ ഫ്രണ്ട്

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

മഹാകുംഭമേളയിൽ വീണ്ടും അഗ്നിബാധ

പ്രയാഗ്രാജ്: മഹാകുംഭമേള പരിസരത്ത് വീണ്ടും അഗ്നിബാധ. പ്രയാഗ്രാജിലെ ശങ്കരാചാര്യ മാർഗിലെ സെക്ടർ...

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

അമേരിക്ക നാടുകടത്തിയത് 15,756 ഇന്ത്യാക്കരെ; കണക്കുകൾ പുറത്ത്

ന്യൂഡൽഹി: അനധികൃതമായി കുടിയേറിയ നൂറിലേറെ ഇന്ത്യക്കാരെ യു.എസ് തിരിച്ചയച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ...

ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ വള്ളംകുളം നാരായണൻകുട്ടി ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ...

ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം; തള്ളവിരൽ കടിച്ചു മുറിച്ചു,​ ബ്രേ​ക്കി​ന്‍റെ ലൈ​ന​ര്‍ കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും അ​ടി​ച്ചു; സുന്ദരൻ പിടിയിൽ

തൃ​ശൂ​ര്‍: ബ​സ് മാ​റ്റി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ ഒ​രാ​ൾ...

Related Articles

Popular Categories

spot_imgspot_img